ഖത്തറിൽ മൂന്നാമത്തെ ലോട്ട് സ്റ്റോർ തുറന്ന് ലുലു ഗ്രൂപ്
text_fieldsസൽവ റോഡ്-അൽ അസീസിയയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ലോട്ട് സ്റ്റോറിന്റെ ഉദ്ഘാടനം ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടറും ചീഫ് സസ്റ്റൈനബിലിറ്റി ഓഫിസറുമായ ഡോ. മുഹമ്മദ്
അൽത്താഫ് നിർവഹിക്കുന്നു
ദോഹ: കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കുന്ന ലുലുവിന്റെ വാല്യൂ കൺസെപ്റ്റ് സ്റ്റോറായ 'ലോട്ടി'ന്റെ ഖത്തറിലെ സ്വാധീനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്നാമത്തെ സ്റ്റോർ സൽവ റോഡ്, അൽ അസീസിയയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പിന്റെ ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടറും ചീഫ് സസ്റ്റൈനബിലിറ്റി ഓഫിസറുമായ ഡോ. മുഹമ്മദ് അൽത്താഫ് പ്രമുഖ വ്യക്തികളുടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെയും സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവഹിച്ചു.പുതിയ ഔട്ട്ലറ്റിൽ കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ വാഗ്ദാനം ചെയ്യുന്നതോടൊപ്പം ബജറ്റിന് അനുയോജ്യമായ ഒരു ഷോപ്പിങ് അനുഭവം ഉപഭോക്താക്കൾക്ക് ഉറപ്പാക്കുന്നു.ബർവ മദീനത്നയിലെ ശാഖയുടെയും അബു സിദ്റ മാളിലെ ശാഖയുടെയും വിജയകരമായ പ്രവർത്തനത്തിന് ശേഷം, പുതിയ ശാഖയുടെ ഉദ്ഘാടനം വർധിച്ചുവരുന്ന ജനപ്രീതിയെ സൂചിപ്പിക്കുന്നതാണ്.
പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ട്രെൻഡി ഫാഷൻ, പാദരക്ഷകൾ, ആഭരണങ്ങൾ, ലേഡീസ് ഹാൻഡ്ബാഗുകൾ തുടങ്ങി ലൈഫ് സ്റ്റൈലിന് അനുയോജ്യമായ ഉൽപന്നങ്ങൾ ഓരോ ഉപഭോക്താവിനും ലോട്ട് ദി വാല്യൂ ഷോപ്പിൽനിന്ന് തിരഞ്ഞെടുക്കാം. കൂടാതെ, സ്റ്റേഷനറി, വീട്ടുപകരണങ്ങൾ, ഫർണിച്ചർ, ഗാർഹിക അവശ്യവസ്തുക്കൾ, കളിപ്പാട്ടങ്ങൾ എന്നിവയുടെ വലിയ ശേഖരവും ഇവിടെ ലഭ്യമാണ്.ഓഫറുകളുടെ ഭാഗമായി 19 ഖത്തർ റിയാൽ വരെ നിരക്കിൽ നിരവധി ഉൽപന്നങ്ങളും ഒരുക്കിയിട്ടുണ്ട്. ലുലു ഹൈപ്പർമാർക്കറ്റ് സൽവാ റോഡ് -അൽ അസീസിയയിൽ സ്ഥിതി ചെയ്യുന്ന ഈ സ്റ്റോർ ഉപഭോക്താക്കൾക്ക് സൗകര്യപ്രദവും ആസ്വാദ്യകരവുമായ ഷോപ്പിങ് അനുഭവം നൽകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

