ദോഹ: ലുലുവില്‍ ‘ബ്രിട്ടീഷ് ഫുഡ് ഫെസ്റ്റിവൽ’ തുടങ്ങി. മാര്‍ച്ച് 23 വരെ തുടരു ം. ബിന്ഉംറാനിലെ അല്‍മെസീല ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ ബ്രിട്ടീഷ് അംബാസഡര്‍ അജയ് ശർമ ഉദ്ഘാടനം ചെയ്തു.
ല ുലു ഗ്രൂപ്പിലെയും ബ്രിട്ടീഷ് എംബസി ട്രേഡ് ആൻറ് ഇന്വെസ്റ്റ്മെൻറിലേയും ഖത്തര്‍ ബ്രിട്ടീഷ് ബി സിനസ് ഫോറത്തിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍, വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഷെര്‍ബോണ്‍ സ്കൂള്‍ ദോഹയിലെ കുട്ടികള്‍ അവതരിപ്പിച്ച സംഗീത പരിപാടി ആകര്‍ഷകമായി.
ബ്രിട്ടീഷ് പതാകകളും ബ്രിട്ടീഷ് അടയാളങ്ങളും കൊണ്ട് സ്റ്റോര്‍ അലങ്കരിച്ചിരുന്നു.
പാശ്ചാത്യ മേഖലയിലെ പ്രശസ്തവും ആരോഗ്യദായകവുമായ ഭക്ഷണങ്ങളും ഭക്ഷണശൈലിയും ഖത്തറിന് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യമാണ് പിന്നിൽ.
യുകെയിലെ എല്ലാ സുപ്രധാന ഭക്ഷ്യവസ്തുക്കളും ഭക്ഷ്യോത്പന്നങ്ങളും ഫെസ്റ്റിവലി ലുണ്ട്. ഗ്രോസറി, പഴങ്ങള്‍, പച്ചക്കറികള്‍, പാലുത്പന്നങ്ങള്‍, തണുപ്പിച്ച ഭക്ഷ്യപദാര്‍ഥങ്ങള്‍, ബേക്കറി ഉത്പ ന്നങ്ങള്‍, മത്സ്യം, ചൂടുള്ള ഭക്ഷ്യവിഭവങ്ങള്‍, വീട്ടുപകരണങ്ങള്‍, ആരോഗ്യ സൗന്ദര്യ വസ്തുക്കള്‍ ഉള്‍പ്പടെ 5000ലധികം ഉത്പന്നങ്ങളാണ് ഫെസ്റ്റില്‍ ഒരുക്കിയിരിക്കുന്നത്.
ലുലു ഗ്രൂപ്പ് 2013 മുതല്‍ ബ്രിട്ടണിലേക്കും പ്ര വര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. ലുലുഗ്രൂപ്പ് ഇൻറര്നാഷണലിെൻറ ഉപകമ്പനിയായ വൈ ഇൻറര്‍നാഷണല്‍(യു കെ)ലിമിറ്റഡ് യുകെയില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നുണ്ട്. എല്ലാ വര്‍ഷവും ലുലു ഔട്ട്ലെറ്റുകളില് ബ്രിട്ടീഷ് ഫുഡ് ഫെസ്റ്റിവല്‍ നടക്കുന്നുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2019 3:52 AM GMT Updated On
date_range 2019-03-19T09:22:56+05:30ലുലുവില്‍ 23 വരെ ‘ബ്രിട്ടീഷ് ഫുഡ് ഫെസ്റ്റിവൽ’
text_fieldsNext Story