പെരുന്നാൾ ഷോപ്പിങ്ങുമായി ലുലുവിൽ ‘ഈദ് പ്രൊമോഷൻ’
text_fieldsദോഹ: പെരുന്നാളിനെ വരവേൽക്കാൻ വമ്പൻ ഈദ് പ്രൊമോഷനുമായി ലുലു ഹൈപ്പർമാർക്കറ്റ്. അതുല്യമായ ഷോപ്പിങ് അനുഭവവും വിശാലമായ ഉൽപന്നശേഖരവും സ്വപ്നസമാനമായ നിരക്കുകളുമായി ‘ഹാഫ് പേ ബാക്ക്’ ഈദ് പ്രൊമോഷന് ലുലു ഹൈപ്പർമാർക്കറ്റുകളിൽ തുടക്കമായി. പെരുന്നാളിനോടനുബന്ധിച്ചുള്ള ഷോപ്പിങ് മേള ഏപ്രിൽ മൂന്നുവരെ നീണ്ടുനിൽക്കും.
അന്താരാഷ്ട്ര ബ്രാൻഡുകൾ അവിശ്വസനീയമായ നിരക്കുകളിൽ അവതരിപ്പിച്ചുകൊണ്ടാണ് ലുലു ഈ പെരുന്നാൾ ആഘോഷവേളയിൽ ഉപഭോക്താക്കളെ വരവേൽക്കുന്നത്.
റെഡിമെയ്സ്, സാരി, ചുരിദാർ, പാദരക്ഷകൾ, ലേഡീസ് ബാഗ്, കുട്ടികളുടെ ഉൽപന്നങ്ങൾ എന്നിങ്ങനെ നീണ്ടുനിൽക്കുന്നതാണ് ‘ഹാഫ് പേ ബാക്ക്’. 200 റിയാലിന് ഷോപ്പിങ് നടത്തിയാൽ, ഒപ്പം 100 റിയാലിനുകൂടി ഷോപ്പിങ് അനുവദിക്കുന്ന വൗച്ചർ സ്പെഷൽ ഓഫറിൽ വാഗ്ദാനം ചെയ്യുന്നു.
ലീ, റാങ്ക്ളർ, ക്രോക്സ്, ഡോക് ആൻഡ് മാർക്, സ്കെച്ചേഴ്സ്, റീബോക്, ലൂയി ഫിലിപ്, ആരോ, ഈറ്റൻ, കോർടിജിയാനി, ഡി ബാകേഴ്സ്, ജോൺ ലൂയിസ്, സണ്ണക്സ്, ട്വിൽസ്, മാർകോ ഡൊണാടെലി, വാൻ ഹ്യൂസൻ, അലൻ സള്ളി, പീറ്റർ ഇംഗ്ലണ്ട്, അഡിഡാസ് തുടങ്ങിയ ജനകീയ ബ്രാൻഡുകളിലെ ഉൽപന്നങ്ങളാണ് ഈ മേളയിൽ കാത്തിരിക്കുന്നത്.
ആഘോഷവേളയിലെ അതുല്യമായ ഷോപ്പിങ് എല്ലാ ഉപഭോക്താക്കൾക്കും ഉപയോഗപ്പെടുത്താമെന്ന് വാർത്താകുറിപ്പിൽ അറിയിച്ചു.
ഇതോടൊപ്പം ‘ലെറ്റ്സ് ട്രാവൽ’ പ്രമോഷന്റെ ഭാഗമായി, വാഗൺ ആർ, അമേരിക്കൻ ടൂറിസ്റ്റർ, ഡെൽസി പാരീസ്, കാൾട്ടൺ, വി.ഐ.പി, വൈൽഡ് ക്രാഫ്റ്റ്, ജിയോർഡാനോ, റിക്കാർഡോ, ബീലൈറ്റ്, റീബോക്ക് തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളുടെ ഫോർ വീൽ ട്രോളികൾ, ബാക്ക്പാക്കുകൾ, കുട്ടികളുടെ ട്രോളികൾ, തലയിണകൾ, ലാപ്ടോപ്പ് ബാഗുകൾ എന്നിവയുൾപ്പെടെ പ്രീമിയം യാത്രാ, ലൈഫ്സ്റ്റൈൽ ഉൽപന്നങ്ങളുടെ ശേഖരവും ലുലു ഹൈപ്പർമാർക്കറ്റ് അവതരിപ്പിക്കുന്നു. ഈ പ്രമോഷൻ ഏപ്രിൽ അഞ്ചുവരെ തുടരും.
ഖത്തരി ഉൽപന്നങ്ങളെ പിന്തുണക്കുന്ന ‘ഷോപ്പ് ആൻഡ് വിൻ’ കാമ്പയിൻ മാർച്ച് 24 വരെ തുടരും. സൂപ്പർമാർക്കറ്റ് വിഭാഗത്തിൽനിന്ന് 25 റിയാലിന് മുകളിൽ ഖത്തരി ഉൽപന്നങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന ഇ റാഫിൾ കൂപ്പൺ നറുക്കെടുപ്പ് വഴി ഒരു ലക്ഷം റിയാൽവരെ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. നറുക്കെടുപ്പ് മാർച്ച് 26ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

