Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലുലുവിൽ ‘ഡിസ്​കവർ...

ലുലുവിൽ ‘ഡിസ്​കവർ അമേരിക്ക ഫെസ്​റ്റിവെൽ’ തുടങ്ങി

text_fields
bookmark_border
ലുലുവിൽ ‘ഡിസ്​കവർ അമേരിക്ക ഫെസ്​റ്റിവെൽ’ തുടങ്ങി
cancel
camera_alt????? ??????????????????? ????????? ???????? ????????????? ????????? ????????? ????? ??????? ??.???? ??????? ???????? ???????? ????????? ????????????

ദോഹ: ഒരാഴ്​ച നീളുന്ന ‘ഡിസ്​കവർ അമേരിക്ക ഫെസ്​റ്റിവെൽ’ ലുലു​ ഹൈപർമാർക്കറ്റുകളിൽ തുടങ്ങി. അമേരിക്കയിൽനിന്നു ള്ള ഉന്നത ഗുണനിലവാരമുള്ള ഭക്ഷ്യോൽപന്നങ്ങളാണ്​ മേളയിൽ ഉള്ളത്​. അൽ മെസ്സില ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ യു.എസ്​ അംബ ാസഡർ വില്ല്യം ഗ്രാൻറ്​ മേള ഉദ്​ഘാടനം ചെയ്​തു. യു.എസ്​ കമേഴ്​സ്യൽ സർവിസ്​, അമേരിക്കൻ ചേംബർ ഓഫ്​ കോമേഴ്​സ്​, യു.എസ്​.ഡി.എ കാർഷികകാര്യ വകുപ്പ്​ ഓഫിസ്​ തുടങ്ങിയവയിൽ നിന്നുള്ള ഉദ്യോഗസ്ഥരും ലുലു ഗ്രൂപ്​ ഡയറക്​ടർ മുഹമ്മദ്​ അൽതാഫ്​ അടക്കമുള്ളവരും പ​ങ്കെടുത്തു. അമേരിക്കയിൽനിന്നുള്ള കാർഷിക ഉൽ​പന്നങ്ങളും ഭക്ഷ്യോൽപന്നങ്ങളും മേളയുടെ കാലയളവിൽ ലുലു ഹൈപർമാർക്കറ്റുകളിൽ പ്രത്യേകം പ്രദർശിപ്പിക്കും.

മുൻനിര യു.എസ്​ ബ്രാൻഡുകളുടെ 100 വിവിധയിനം ചീസ്​, നിരവധി ഗ്രോസറി ഉൽപന്നങ്ങൾ എന്നിവയുണ്ട്​. കോബാനി, സ്​റ്റാർബക്ക്​സ്​ കോഫി, കലിഫിയ ഫാംസ്​, സിൽക്​ ആൻഡ്​ നെസ്​ലെ തുടങ്ങിയ ചിൽഡ്​ ഉൽപന്നങ്ങളുമുണ്ട്​. ഫ്രോസൻ, ബേക്കറി ഉൽ​പന്നങ്ങളും നിരവധിയുണ്ട്​. വിവിധ യു.എസ്​ മാംസ്യങ്ങൾ തുടങ്ങി 5000 അമേരിക്കൻ ഉൽപന്നങ്ങളാണ്​ മേളയിലുള്ളത്​. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ ലുലുവും അമേരിക്കയുമായുള്ള വാണിജ്യം പുതിയ ഉയരങ്ങളി​െലത്തിയിട്ടുണ്ട്​.ജനകീയ യു.എസ്​ ബ്രാൻഡുകളായ ബ്രഗ്​, റഗു, ജിഫ്​, ജനറൽ മിൽസ്​, നെസ്​ലെ, ഓറിയോ തുടങ്ങിയ നിരവധി ഉൽ​പന്നങ്ങൾ ​േമളയിലുണ്ട്​. ആകർഷകമായ പ്രമോഷനുകളും ഉണ്ട്​. പ്രമുഖ അമേരിക്കൻ ഷെഫി​​െൻറ നേതൃത്വത്തിലുള്ള ലൈവ്​ഡെമോൺസ്​ട്രേഷനും ഉണ്ട്​. 2015 മുതൽ ലുലു ഹൈപർ മാർക്കറ്റുകളിൽ വിജയകരമായി ‘ഡിസ്​കവർ അമേരിക്ക ഫെസ്​റ്റിവെൽ’ നടത്തിവരുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newslulu discover america
News Summary - lulu discover america-qatar-gulf news
Next Story