Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോ​ക...

ലോ​ക സാ​മ്പ​ത്തി​ക​ഫോ​റ​ത്തി​ൽ പ​​ങ്കെ​ടു​ത്ത്​ ലു​ലു മേ​ധാ​വി​ക​ൾ

text_fields
bookmark_border
ലോ​ക സാ​മ്പ​ത്തി​ക​ഫോ​റ​ത്തി​ൽ പ​​ങ്കെ​ടു​ത്ത്​ ലു​ലു മേ​ധാ​വി​ക​ൾ
cancel
camera_alt

ലോ​ക സാ​മ്പ​ത്തി​ക ഫോ​റം പാ​ന​ൽ ച​ർ​ച്ച​യി​ൽ ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്​​സ്​ മാ​നേ​ജി​ങ്​

ഡ​യ​റ​ക്ട​ർ അ​ദീ​ബ്​ അ​ഹ​മ്മ​ദ്​ (വ​ല​ത്തു​നി​ന്നും ര​ണ്ടാ​മ​ത്) പ​​ങ്കെ​ടു​ക്കു​ന്നു

Listen to this Article

ദാ​വോ​സ്​: സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ലെ ദാ​വോ​സി​ൽ ന​ട​ക്കു​ന്ന ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ൽ ഇ​ന്ത്യ​ൻ സാ​ന്നി​ധ്യ​മാ​യി പ്ര​വാ​സി വ്യ​വ​സാ​യി​ക​ൾ. ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി ഉ​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളും ഇ​ന്ത്യ​യി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മെ​ല്ലാം സം​ബ​ന്ധി​ക്കു​ന്ന ​ഫോ​റ​ത്തി​ൽ ലു​ലു ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി, ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്​​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ അ​ദീ​ബ്​ അ​ഹ​​മ്മ​ദ്, വി.​പി.​എ​സ് ഹെ​ൽ​ത്ത്കെ​യ​ർ ചെ​യ​ർ​മാ​ൻ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ, ലു​ലു ഗ്രൂ​പ്​ ഖ​ത്ത​ർ ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ്​ അ​ൽ​താ​ഫ്​ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഫോ​റ​ത്തി​ന്‍റെ വി​വി​ധ സെ​ഷ​നു​ക​ളി​ൽ ഇ​വ​ർ സം​ബ​ന്ധി​ച്ചു. ഡ​ച്ച്​ രാ​ജ്ഞി മാ​ക്സി​മ, ബാ​ങ്ക്​ ഓ​ഫ്​ ഫ്രാ​ൻ​സ്​ ഗ​വ​ർ​ണ​ർ ഫ്രാ​ങ്കോ​യി​സ്​ വി​ല്ലെ​റോ​യ്​ ഡി ​ഗ​ൽ​ഹാ​വു എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്ത 'ഫി​നാ​ൻ​ഷ്യ​ൽ ഇ​ൻ​ക്ലൂ​ഷ​ൻ; അ​ഡ്ര​സി​ങ്​ ദി ​ലാ​ർ​ജ​സ്റ്റ്​ ഗ്യാ​പ്​' പാ​ന​ൽ ച​ർ​ച്ച​യി​ൽ ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൽ​ഡി​ങ്​​സ്​ ​എം.​ഡി അ​ദീ​ബ്​ റ​ഹ്​​മാ​ൻ സം​സാ​രി​ച്ചു. ​

ലോ​ക​സ​മൂ​ഹ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ​ന്തു​ലി​ത​ത്വ​വും സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും ച​ർ​ച്ച ചെ​യ്യു​ന്ന​താ​യി​രു​ന്നു ശ്ര​ദ്ധേ​യ​മാ​യ പാ​ന​ൽ ച​ർ​ച്ച.

സാ​മ്പ​ത്തി​ക ഉ​ൾ​ക്കൊ​ള്ള​ൽ വ്യാ​പാ​ര​ങ്ങ​ളു​ടെ​യും വ്യ​ക്​​തി​ത്വ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ഘ​ട​ക​മാ​ണെ​ന്ന്​ ച​ർ​ച്ച​യി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ​ക്ക് കീ​ഴി​ലു​ള്ള നി​ര​വ​ധി ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന് ഇ​ത്​ ആ​വ​ശ്യ​മാ​ണെ​ന്നും എ​ന്നാ​ൽ, ലോ​ക​ത്തി​ന്റെ പ​കു​തി​യി​ല​ധി​ക​വും സാ​മ്പ​ത്തി​ക​മാ​യി തു​ല്യ​ത നേ​ടി​യി​​ട്ടി​ല്ലെ​ന്ന​ത്​ വെ​ല്ലു​വി​ളി​യാ​യി തു​ട​രു​ന്നു​വെ​ന്നും നി​രീ​ക്ഷി​ച്ചു. സാ​മ്പ​ത്തി​ക​സാ​ക്ഷ​ര​ത ലോ​ക​ജ​ന​ത​യു​ടെ മെ​ച്ച​പ്പെ​ട​ലി​ന്​ അ​നി​വാ​ര്യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചു.

ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്​​സ്​ ക്രോ​സ്​ ബോ​ർ​ഡ​ർ റ​മി​റ്റ​ൻ​സും മൈ​ക്രോ ലോ​ൺ ​മേ​ഖ​ല​യി​ലും ഇ​ട​പെ​ടു​ന്ന​താ​യി അ​ദീ​ബ്​ അ​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. ​ലോ​ക​ത്ത്​ 100 കോ​ടി​യി​ൽ അ​ധി​കം ജ​ന​ങ്ങ​ൾ ത​ങ്ങ​ളു​ടെ വ്യ​ക്​​തി​ഗ​ത തി​രി​ച്ച​റി​യ​ൽ സം​വി​ധാ​ന​മി​ല്ലാ​ത്തി​നാ​ൽ ഇ​ന്നും ഔ​പ​ചാ​രി​ക സാ​മ്പ​ത്തി​ക രം​ഗ​ങ്ങ​ളി​ൽ​നി​ന്ന് പു​റ​ത്താ​ണ്.

ഇ​ന്ത്യ​യു​ടെ ആ​ധാ​ർ പ​ദ്ധ​തി​യും യു.​എ.​ഇ​യു​ടെ വേ​ത​ന സം​ര​ക്ഷ​ണ പ​ദ്ധ​തി​യും ഇ​ത്​ മ​റി​ക​ട​ക്കാ​നു​ള്ള മി​ക​ച്ച വ​ഴി​ക​ളാ​യി അ​ദ്ദേ​ഹം ഉ​ദാ​ഹ​രി​ച്ചു.

സാ​മ്പ​ത്തി​ക​മേ​ഖ​ല​യി​ൽ ഡി​ജി​റ്റ​ലൈ​സേ​ഷ​ന്​ അ​തി​ന്‍റേ​താ​യ മി​ക​വു​ണ്ടെ​ന്നും ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ താ​ഴേ​ത്ത​ട്ടി​ലു​ള്ള വൈ​കാ​രി​ക​ത​ല​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ക​യും അ​വ​ക്ക്​ വ്യ​ക്​​തി​ഗ​ത പ​രി​ഹാ​ര​ങ്ങ​ളി​ലേ​ക്ക്​ വ​ഴി​യൊ​രു​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:luluWorld Economic Forum
News Summary - Lulu chiefs attend World Economic Forum
Next Story