ലുലു അബു സിദ്റ മാളിൽ ‘10,000 സ്റ്റെപ് ചലഞ്ച്’ ആരംഭിച്ചു
text_fieldsലുലു അബു സിദ്റ മാളിൽ ആരംഭിച്ച ‘10,000 സ്റ്റെപ്സ് ചലഞ്ച് ഇൻ ദി മാൾ’ കാമ്പയിനിൽനിന്ന്
ദോഹ: ലുലു അബു സിദ്റ മാൾ ഖത്തർ സ്പോർട്സ് ഫോർ ഓൾ (ക്യു.എസ്.എഫ്.എ) ഫെഡറേഷനുമായി സഹകരിച്ച് ‘10,000 സ്റ്റെപ്സ് ചലഞ്ച് ഇൻ ദി മാൾ" എന്ന പേരിൽ ഒരു ആരോഗ്യ കേന്ദ്രീകൃത വാക്കിങ് കാമ്പയിൻ ആരംഭിച്ചു. എല്ലാ പ്രായക്കാർക്കിടയിലും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും പതിവ് ശാരീരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഫെഡറേഷന്റെ തുടർച്ചയായ നയങ്ങളുടെ ഭാഗമായാണ് കാമ്പയിൻ നടത്തുന്നത്. കായിക വിനോദങ്ങളിലൂടെ ലഭിക്കുന്ന ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാനും കാമ്പയിനിലൂടെ ലക്ഷ്യമിടുന്നു.
ആഗസ്റ്റ് 31 വരെ നടക്കുന്ന കാമ്പയിനിൽ, അബു സിദ്റ മാളിൽ ഒരുക്കിയ വെർച്വൽ വാക്കിങ് റൂട്ടിലൂടെ 10,000 സ്റ്റെപ്സ് നടക്കാൻ പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നു. ക്യു.എസ്.എഫ്.എ മൊബൈൽ ആപ്ലിക്കേഷൻ വഴി നിങ്ങൾ നടക്കുന്ന ഓരോ സ്റ്റെപ്സും കണക്കാക്കും. രജിസ്ട്രേഷൻ സൗജന്യമാണ്. ഏറ്റവും കൂടുതൽ ചുവടുകൾ പൂർത്തിയാക്കുന്ന വ്യക്തികളെ ക്യു.എസ്.എഫ്.എ ആദരിക്കും. ഫിറ്റ്നസ് എന്ന പൊതുവായ ലക്ഷ്യത്തിലൂടെ സമൂഹത്തെ ഒന്നിപ്പിക്കുന്ന ഈ സംരംഭത്തിന്റെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്നും വെറുമൊരു ഷോപ്പിങ് ഡെസ്റ്റിനേഷൻ എന്നതിലുപരി, ആരോഗ്യവും ലൈഫ്സ്റ്റൈലും ജനങ്ങളും സംഗമിക്കുന്ന ഒരു ഇടമാണ് തങ്ങളുടേത് എന്നും അബു സിദ്റ മാൾ അധികൃതർ പറഞ്ഞു.
നിങ്ങൾ ഒരു സ്ഥിരം നടത്തക്കാരനോ അല്ലെങ്കിൽ നടത്തം തുടങ്ങിവരുന്ന ആളോ ആണെങ്കിൽ, ഈ വേനൽക്കാലത്തും സുരക്ഷിതവും രസകരവുമായി നടത്തം തുടരാൻ 10,000 സ്റ്റെപ്സ് ചലഞ്ച് മികച്ച അവസരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

