ട്രാമിൽ സഞ്ചരിച്ച് മന്ത്രിമാർ
text_fieldsഗതാഗത മന്ത്രി ജാസിം സൈഫ് അഹമ്മദ് അൽ സുലൈതിയുടെയും (ഇടത്), മുൻസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സുബൈഇയും ലുസൈൽ ട്രാമിൽ യാത്രചെയ്യുന്നു
ദോഹ: പുതുവത്സര ദിനമായ ശനിയാഴ്ച പ്രവർത്തനമാരംഭിച്ച ലുസൈൽ ട്രാമിൽ ഗതാഗത മന്ത്രി ജാസിം സൈഫ് അഹമ്മദ് അൽ സുലൈതിയുടെയും മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇയുടെയും സന്ദർശനം.
ഓറഞ്ച് ലൈനിൽ ആദ്യഘട്ടമെന്ന നിലയിൽ ഓട്ടം തുടങ്ങിയ ട്രാമിലായിരുന്നു വിശിഷ്ടാതിഥികൾ സർവിസ് വിലയിരുത്താനെത്തിയത്. ഖത്തർ റെയിൽ സി.ഇ.ഒയും മാനേജിങ് ഡയറക്ടർ കൂടിയാണ് നഗരസഭ മന്ത്രിയായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സുബൈഇ.
ട്രാം സ്റ്റേഷനുകൾ സന്ദർശിച്ച മന്ത്രിമാർ, യാത്ര ചെയ്തും സൗകര്യങ്ങൾ വിലയിരുത്തി. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ പൊതുഗതാഗത സംവിധാനമാണ് ട്രാം സർവസിലൂടെ ലക്ഷ്യമിടുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകൾ കൂടി ഉപയോഗപ്പെടുത്തി സുരക്ഷിതവും വിശ്വസനീയവും ഉയർന്ന നിലവാരത്തിലുള്ളതുമായ യാത്ര സംവിധാനവും ഒരുക്കുകയാണ് ചെയ്യുന്നത് -ഗതാഗത മന്ത്രി പറഞ്ഞു.
ലുസൈൽ നഗരത്തിലെ പൊതുഗതാഗത സംവിധാനം സുഖമമാക്കുന്ന ട്രാമിന്റെ നാല് ലൈനിലെ ഒരു ലൈനിൽ ആദ്യ ഘട്ടത്തിൽ മാത്രമാണ് സർവിസ് ആരംഭിച്ചത്. ലുഖ്തയ്ഫിയ - എനർജി സിറ്റി സൗത്ത് സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന വിധമാണ് സർവിസ് തുടങ്ങിയത്. നിർമാണം പൂർത്തിയാവുന്ന വേളയിൽ കുടുതൽ സർവിസുകൾ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

