റേസിനൊരുങ്ങി ലുസൈൽ; അങ്ക‘ക്കാറു’കൾ എത്തി
text_fieldsഫോർമുല വൺ മത്സരങ്ങൾക്കുള്ള കാറുകൾ സുരക്ഷ
അകമ്പടിയോടെ ലുസൈലിൽ എത്തിക്കുന്നു
ദോഹ: ലോകത്തെ അതിവേഗക്കാർ മാറ്റുരക്കുന്ന ഫോർമുല വൺ കാറോട്ട മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ഖത്തർ. ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ട് വേദിയാകുന്ന റേസിങ് ചാമ്പ്യൻഷിപ്പിൽ താരങ്ങൾ കുതിച്ചുപായുന്ന കാറുകൾ ഇതിനകം പോരാട്ടവേദിയിലെത്തി. വെള്ളിയാഴ്ചയാണ് ഫോർമുല വൺ ചാമ്പ്യൻഷിപ്പിലെ ഖത്തർ ഗ്രാൻഡ്പ്രിക്ക് ലുസൈൽ വേദിയാകുന്നത്. വെള്ളിയാഴ്ച രാത്രി എട്ടു മണിക്കാണ് യോഗ്യതാ പോരാട്ടം.
വിവിധ രാജ്യങ്ങളിൽനിന്നായി ടീമുകളുടെ കാറുകൾ വിമാന മാർഗം ദോഹയിലെത്തിച്ചശേഷം, അതിസുരക്ഷയോടെയാണ് ലുസൈല്‍ സര്‍ക്യൂട്ടില്‍ എത്തിച്ചത്. മത്സരം കാണാന്‍ പോകുന്നവര്‍ക്ക് മുവാസലാത്ത് സൗജന്യ ബസ് സർവിസ് പ്രഖ്യാപിച്ചിട്ടുണ്ട്. ലുസൈല്‍ മെട്രോ സ്റ്റേഷനില്‍നിന്ന് സര്‍ക്യൂട്ടിലേക്കാണ് ബസ് സർവിസ് നടത്തുന്നത്. വെള്ളിയും ശനിയും ഉച്ചക്ക് രണ്ടുമുതല്‍ പുലര്‍ച്ച 1.30വരെയും ഞായറാഴ്ച പുലര്‍ച്ച 2.30വരെയും സര്‍വിസുണ്ടാകും.

