Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘ആ ​മ​നോ​ഹ​ര...

‘ആ ​മ​നോ​ഹ​ര സ്റ്റേ​ഡി​യ​ത്തി​ൽ ക​പ്പ് തി​ള​ങ്ങു​ന്ന​ത് ഞാ​ൻ ക​ണ്ടു’

text_fields
bookmark_border
‘ആ ​മ​നോ​ഹ​ര സ്റ്റേ​ഡി​യ​ത്തി​ൽ ക​പ്പ് തി​ള​ങ്ങു​ന്ന​ത് ഞാ​ൻ ക​ണ്ടു’
cancel

ദോ​ഹ: ലോ​ക​ക​പ്പ് ഫൈ​ന​ൽ അ​ര​ങ്ങേ​റി​യ ലു​സൈ​ൽ സ്റ്റേ​ഡി​യ​ത്തെ പ്ര​കീ​ർ​ത്തി​ച്ച് അ​ർ​ജ​ന്റീ​ന​യെ വി​ശ്വ​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച ഇ​തി​ഹാ​സ​താ​രം ല​യ​ണ​ൽ മെ​സ്സി. ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ ചാ​മ്പ്യ​ന്മാ​രാ​യ ശേ​ഷം മേ​ള​യെ​ക്കു​റി​ച്ച് മെ​സ്സി ആ​ദ്യ​മാ​യി പ്ര​തി​ക​രി​ച്ച​ത് അ​ർ​ജ​ന്റീ​ന​യി​ലെ ഉ​ർ​ബ​ന ​​േപ്ല ​റേ​ഡി​യോ സ്റ്റേ​ഷ​നോ​ടാ​ണ്. ലോ​ക​ക​പ്പി​ൽ മെ​ക്സി​​കോ​ക്കെ​തി​രാ​യ മ​ത്സ​ര​മാ​യി​രു​ന്നു ബു​ദ്ധി​മു​ട്ടേ​റി​യ​തെ​ന്നും മെ​സ്സി പ്ര​തി​ക​രി​ച്ചു.

‘ഡി​സം​ബ​ർ 18ന് ​മ​നോ​ഹ​ര​മാ​യ ആ ​സ്റ്റേ​ഡി​യ​ത്തി​ൽ ക​പ്പ് തി​ള​ങ്ങു​ന്ന​ത് ഞാ​ൻ ക​ണ്ടു. അ​ത് കൈ​യി​ലേ​ന്ത​ണ​മെ​ന്ന് എ​ന്റെ ഉ​ള്ളം എ​ന്നോ​ട് പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു. ആ ​ദി​വ​സ​ത്തി​ൽ എ​ന്നെ സം​ബ​ന്ധി​ച്ച് എ​ല്ലാം മാ​റി​മ​റി​ഞ്ഞു. ഞാ​ൻ ക​രി​യ​റി​ലു​ട​നീ​ളം ഏ​റ്റ​വും ആ​​ഗ്ര​ഹി​ച്ച​തും സ്വ​പ്നം ക​ണ്ട​തും എ​ന്താ​ണോ അ​ത് പു​ല​രു​ക​യാ​യി​രു​ന്നു. ലോ​ക​ക​പ്പ് കൈ​വി​ട്ടു​പോ​യ ഒ​രു​പാ​ടു കാ​ല​ത്തി​നു​ശേ​ഷ​മാ​ണ് ന​മ്മ​ൾ ക​പ്പി​ൽ വീ​ണ്ടും മു​ത്ത​മി​ട്ട​ത്’-​മെ​സ്സി പ​റ​ഞ്ഞു.

‘മെ​ക്സി​കോ​ക്കെ​തി​രാ​യ മ​ത്സ​ര​മാ​യി​രു​ന്നു ഏ​റ്റ​വും ക​ടു​പ്പ​മേ​റി​യ​ത്. എ​ല്ലാം അ​പ​ക​ട​മു​ന​മ്പി​ലാ​യ ഘ​ട്ട​മാ​യി​രു​ന്നു അ​ത്. ടൂ​ർ​ണ​മെ​ന്റി​ൽ ഞ​ങ്ങ​ൾ മോ​ശ​മാ​യി ക​ളി​ച്ച മ​ത്സ​രം കൂ​ടി​യാ​യി​രു​ന്നു അ​ത്. എ​ന്തു​വ​ന്നാ​ലും ജ​യി​ച്ചേ തീ​രൂ എ​ന്നു​വ​രു​മ്പോ​ൾ ക​ളി​യി​ൽ മാ​റ്റ​ങ്ങ​ളു​ണ്ടാ​കു​ന്ന​ത് സ്വ​ഭാ​വി​ക​മാ​ണ്’-​മെ​സ്സി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiqatarLucille Stadium
News Summary - Lucille Stadium- Messi
Next Story