ലുസൈൽ ഇൻറർനാഷനൽ സർക്യൂട്ട് വികസനം പൂർത്തിയാകുന്നു
text_fieldsലുസൈൽ ഇൻറർനാഷനൽ സർക്യൂട്ട്
ദോഹ: ലുസൈൽ ഇൻറർനാഷനൽ സർക്യൂട്ട് വികസന പദ്ധതിയുടെ 80 ശതമാനം നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ അറിയിച്ചു. മോട്ടോജിപി വേൾഡ് ചാമ്പ്യൻഷിപ് 2021െൻറ ആദ്യ ഘട്ടമായ ഖത്തർ ഗ്രാൻഡ് പ്രിക്സിെൻറ വൻവിജയത്തിന് വികസന പ്രവർത്തനങ്ങൾ നിർണായക പങ്കാണ് വഹിച്ചതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. റേസ് ട്രാക്ക് ലൈറ്റിങ് സംവിധാനത്തിെൻറ പുതിയ രൂപരേഖ അടിസ്ഥാനമാക്കിയുള്ള നിർമാണ പ്രവർത്തനങ്ങളും റൈഡർ എക്യുപ്മെൻറ് റൂമുകളുടെ നിർമാണവുമാണ് പദ്ധതിയിൽ പൂർത്തിയായ പ്രധാന പ്രവർത്തനങ്ങൾ.
ഇൻറർനാഷനൽ മോട്ടോർ സൈക്കിൾ ഫെഡറേഷനുകളായ എഫ്.ഐ.എ, എഫ്.ഐ.എം എന്നിവയുടെ മാനദണ്ഡങ്ങളും നിർദേശങ്ങളും പാലിച്ച് അത്യാധുനിക രീതിയിലുള്ള വെളിച്ച ക്രമീകരണങ്ങളാണ് സർക്യൂട്ടിൽ സ്ഥാപിച്ചിരിക്കുന്നതെന്ന് പ്രോജക്ട് എൻജിനീയർ ഹമദ് അൽ ബദർ പറഞ്ഞു. 542 ലൈറ്റിങ് പോളുകളിലായി 3703 എൽ.ഇ.ഡി ലൈറ്റിങ് യൂനിറ്റുകളാണ് പുതുതായി സ്ഥാപിച്ചത്. 1450 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 12 റൈഡർ എക്യുപ്മെൻറ് റൂമുകളും പുതുതായി സ്ഥാപിച്ചു.
ജീവനക്കാരുടെ താമസകേന്ദ്രങ്ങൾക്കായുള്ള രൂപരേഖ തയാറാക്കിയതായും പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ നിർമാണം പൂർത്തിയാക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.അതേസമയം, മോട്ടോജിപി വേൾഡ് ചാമ്പ്യൻഷിപ്പിെൻറ രണ്ടാം റൗണ്ട് മത്സരങ്ങൾ ഇക്കഴിഞ്ഞ രണ്ട്,മൂന്ന്,നാല് തീയതികളിലായി സമാപിച്ചു. മാർച്ച് 26 മുതൽ മൂന്ന് ദിവസമായിരുന്നു ആദ്യ റൗണ്ട് മത്സരങ്ങൾ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

