ലുസൈൽ കപ്പ്: ടിക്കറ്റ് വിൽപന ആരംഭിച്ചു
text_fieldsദോഹ: ലോകകപ്പിന്റെ ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയം വേദിയാവുന്ന ലുസൈൽ സൂപ്പർ കപ്പിന്റെ ടിക്കറ്റ് വിൽപനക്ക് തുടക്കമായി. www.fifa.com/fifaplus/en/tournaments/mens/lusail-super-cup എന്ന ലിങ്ക് വഴി വ്യാഴാഴ്ചയാണ് ടിക്കറ്റ് വിൽപന ആരംഭിച്ചത്. സെപ്റ്റംബർ ഒമ്പതിന് സൗദി പ്രോ ലീഗ് ജേതാക്കളായ അൽ ഹിലാലും ഈജിപ്ഷ്യൻ പ്രീമിയർലീഗ് ജേതാക്കളും തമ്മിലാണ് ലുസൈൽ സ്റ്റേഡിയത്തിലെ സുപ്രധാന അങ്കത്തിൽ ഏറ്റുമുട്ടുന്നത്. രാത്രി ഒമ്പതിനാണ് കളി ആരംഭിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന ആൾക്ക് ആദ്യം എന്ന നിലയിലാണ് ടിക്കറ്റുകൾ ലഭ്യമാവുന്നത്. 40 റിയാൽ (കാറ്റഗറി നാല്), 80 റിയാൽ (കാറ്റഗറി മൂന്ന്), 150 റിയാൽ (കാറ്റഗറി രണ്ട്), 200 റിയാൽ (കാറ്റഗറി ഒന്ന്) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
ലോകകപ്പ് മാതൃകയിൽ ഡിജിറ്റൽ ഹയ്യാ കാർഡ് വഴിയായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം നൽകുന്നത്. ടിക്കറ്റ് വാങ്ങിയ ശേഷം, നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ സഹിതമാണ് ഹയ്യാ കാർഡിനായി അപേക്ഷിക്കേണ്ടത്. സ്റ്റേഡിയം കവാടത്തിൽ ഹയ്യാ കാർഡ് കാണിച്ചായിരിക്കും പ്രവേശനം അനുവദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

