ജോറായി ഓൺലൈൻ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ
text_fieldsതെരഞ്ഞെടുപ്പ് നാട്ടിലാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. നാട്ടിലെ ചലനങ്ങൾക്ക് കാതോർത്തിരിക്കുന്ന പ്രവാസികൾ തെരഞ്ഞെടുപ്പുകാലത്ത് കൂടുതൽ സജീവമാണ് എപ്പോഴും. കാലാകാലങ്ങളായി തങ്ങളോട് വിവിധ സർക്കാറുകൾ പുലർത്തിവരുന്ന അവഗണനയൊന്നും അവർ ഗൗനിക്കാറില്ല. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ സമൂഹ മാധ്യമങ്ങളിലൂടെ അവർ തെരഞ്ഞെടുപ്പ് ചർച്ചകളിലും വാദപ്രതിവാദങ്ങളിലും സജീവമാണ്. ഇത്തവണ കോവിഡ് ആയതിനാൽ ദോഹയിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രവാസിസംഘടനകളുടെ നേരിട്ടുള്ള വിപുലമായ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടക്കില്ല. എന്നാൽ, വിവിധ സംഘടനകളുടെ ഭാരവാഹികളും പ്രധാനപ്രവർത്തകരുമൊക്കെയുള്ള ചെറുയോഗങ്ങൾ നടന്നു. കോൺഗ്രസിെൻറ പ്രവാസി സംഘടനയായ ഇൻകാസ്, മുസ്ലിംലീഗിെൻറ കെ.എം.സി.സി, വെൽഫെയർ പാർട്ടിയുടെ കൾച്ചറൽഫോറം, സി.പി.എമ്മിെൻറ സംസ്കൃതി, സി.പി.ഐയുടെ യുവകലാസാഹിതി, ബി.ജെ.പിയുടെ ഖത്തർ ഇന്ത്യൻസ് അസോസിയേഷൻ (ഒ.എഫ്.ഐ) തുടങ്ങിയ സംഘടനകളാണ് ഖത്തറിൽ സജീവമായുള്ളത്.
പല സംഘടനകളും ഓൺലൈനിൽ പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്നു. നാട്ടിലെ നേതാക്കൾ സംബന്ധിച്ചു. സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നേരത്തേ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാനായി മാത്രം നാട്ടിലെത്തി ദിവസങ്ങൾക്കുള്ളിൽ തിരിച്ചെത്തിയവരും ഏെറയായിരുന്നു. എന്നാൽ, ഇത്തവണ അത് ഉണ്ടാവില്ല. നാട്ടിൽപോയാൽ പിെന്ന ഖത്തറിൽ തിരിച്ചെത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഏെറയാണ്. പോരാത്തതിന് നാട്ടിലെത്തിയാലുള്ള ക്വാറൻറീനും. ഇതിനാൽ നാട്ടിൽ പോയി വോട്ടുചെയ്യുന്ന പതിവ് ഇത്തവണ ഉണ്ടാകില്ല. എന്നാൽ, കോവിഡിെൻറ തുടക്കത്തിൽ നാട്ടിലെത്തി ഇനിയും തിരിച്ചുവരാത്തവരുമായി ബന്ധപ്പെട്ട് പ്രവാസി സംഘടനകൾ പ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. അവർ വഴി നാട്ടിലെ പ്രവാസികളുെട ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വോട്ടുകൾ തങ്ങളുെട പെട്ടിയിൽതന്നെ ഉറപ്പിക്കുന്ന തിരക്കിലാണ് എല്ലാവരും. ഫോണിൽ നേരിട്ട് വിളിച്ച് തങ്ങളുടെ പാർട്ടിക്കുതന്നെ വോട്ടുകുത്തണമെന്ന് പറയുന്നവരും അടുത്ത ദിവസങ്ങളിൽ സജീവമാകും. കടൽ കടന്നുള്ള വിളിയല്ലേ...നാട്ടിലുള്ളവർ അവഗണിക്കില്ലെന്ന സമാധാനമാണ് ഇവിടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

