ഇത്തിരി വട്ടത്തിൽ ഒത്തിരി പച്ചക്കറി; ഇത് കൃഷിയിലെ പുരുഷ മാതൃക
text_fieldsഅസ്ലമും മക്കളും കൃഷി പരിചരിക്കുന്നു
ദോഹ: പ്രവാസലോകത്ത് മലയാളികളടക്കം താമസസ്ഥലത്ത് പച്ചക്കറി കൃഷി നടത്തുന്നത് അത്ര പുതുമയുള്ള കാര്യമല്ല. മിക്കവാറും ഇത്തരം കൃഷികൾക്ക് പിന്നിൽ സ്ത്രീകളുമാണ്. പക്ഷേ, ഇവിടെ അതിലൊരു പുരുഷ മാതൃക തീർക്കുകയാണ് ഈ കോട്ടയം സ്വദേശി. കോട്ടയം ചെങ്ങളം സ്വദേശിയും മന്നായി കോർപറേഷനിലെ ഐ.ടി വിഭാഗം ജീവനക്കാരനുമായ അസ്ലം അബ്ദുസ്സലാമാണ് ദോഹയിലെ താമസസ്ഥലത്ത് കൃഷിയിൽ നൂറുമേനി വിളയിച്ചിരിക്കുന്നത്.
കാർഷിക പാരമ്പര്യ കുടുംബമാണ് അസ്ലമിേൻറത്. ആധുനിക അറിവും ഒത്തൊരുമിച്ചപ്പോൾ കൃഷി വിജയമാവുകയായിരുന്നു. സംസ്ഥാന സർക്കാറിെൻറ ഹരിത കേരളം പദ്ധതിയിൽ നിന്നുള്ള ആവേശവും വേണ്ടുവോളമുണ്ടായിരുന്നു.
സൗകര്യങ്ങൾ ഉണ്ടെങ്കിൽ കൃഷിയിൽ ഒരു കൈ നോക്കാം എന്ന ചിന്തയല്ല, മറിച്ച് അസൗകര്യങ്ങൾ സൗകര്യങ്ങളാക്കുകയാണ് ഇദ്ദേഹം.
കോൺക്രീറ്റ് പാകിയ തറയിൽ മണ്ണും ചാണകവും മറ്റു മിശ്രിത വളങ്ങളും ചേർത്ത് ബെഡുണ്ടാക്കിയും ഗ്രോ ബാഗുകളിലുമായാണ് അസ്ലം കാർഷിക പരീക്ഷണത്തിനിറങ്ങിയത്. തക്കാളി, മത്തൻ, കൈപ്പക്ക, വഴുതിന, വെണ്ട, പച്ചമുളക്, ചീര, ചുരക്ക, വെള്ളരി തുടങ്ങി വിവിധതരം പച്ചക്കറികൾ ഇപ്പോൾ ഇവിടെ സുലഭം. ശ്രദ്ധയോടെയുള്ള പരിചരണം വേണ്ടിവരുന്ന നിരവധി പൂക്കളും പരിചരിച്ചുപോരുന്നു.
കൃഷി ചെയ്യുന്നതിനൊപ്പം പുതിയ കൃഷി അറിവുകൾ ആർജിക്കുന്നതിലും മറ്റുള്ളവർക്ക് പകർന്നുനൽകുന്നതിലും ശ്രദ്ധിക്കുന്നു. പൂർണ പിന്തുണയുമായി ഭാര്യ ഫാസിലയും മക്കളായ ആമിന, ഷെസ മറിയം, സെയ്ൻ എന്നിവരുമുണ്ട്.
ഉള്ള സ്ഥലത്ത് അസൗകര്യങ്ങൾക്കിടയിൽ ഇന്നുതന്നെ കൃഷിയിൽ മെയ്യും മനസ്സും ഒരുക്കാൻ തയാറുണ്ടോ എന്ന വെല്ലുവിളി കൂടിയാണ് അസ്ലമിെൻറ കൃഷിസ്ഥലം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

