ലണ്ടൻ ഡയമണ്ട് ലീഗ്: 400 മീറ്ററിൽ ഹാറൂൻ; സാംബ അഞ്ചാമത്
text_fieldsദോഹ: ഡയമണ്ട് ലീഗ് സീരീസിെൻറ ലണ്ടൻ പതിപ്പിൽ ഖത്തർ താരം ഹാറൂൻ അബ്ദലിലാഹിന് 400 മീറ്ററിൽ ദേശീയ റെക്കോർഡോടെ ഒന്നാം സ്ഥാനം. 44.07 സെകൻഡിൽ ഫോട്ടോ ഫിനിഷിംഗിലാണ് ഹാറൂൻ ഒന്നാമതെത്തിയത്. ഡയമണ്ട് ലീഗിെൻറ ഫൈനലിലേക്ക് 400 മീറ്റർ വിഭാഗത്തിൽ നിന്നെത്തിയ ഏകതാരവും നിലവിൽ ഹാറൂൻ അബ്ദലിലാഹ് ആണ്. അമേരിക്കയുടെ ഡിഡേവൂ പോൾ(44.43 സെകൻഡ്), ഗ്രാനഡയുടെ കിരാനി ജെയിംസ്(44.50) എന്നിവരെ പി ന്തള്ളിയാണ് ഹാറൂൻ അബ്ദലിലാഹ് ലണ്ടൻ ഡയമണ്ട് ലീഗിൽ ഒന്നാമതെത്തിയത്. ഏറെ പിന്നിലായിരുന്ന ഹാ റൂൻ എല്ലാവരെയും ഞെട്ടിച്ച് അവസാന ലാപ്പിലാണ് മുന്നോട്ട് കുതിച്ചത്.
അതേസമയം, 400 മീറ്റർ ഹർഡിൽസിൽ ഖത്തറിെൻറ പുത്തൻ താരോദമായ അബ്ദുറഹ്മാൻ സാംബയും ഇത്തവണ 400 മീറ്റർ ഓട്ടത്തിൽ മത്സരിക്കാനിറങ്ങിയിരുന്നു. എന്നാൽ 44.62 സെകൻഡിൽ അഞ്ചാമതായാണ് സാംബ ഫിനിഷ് ചെയ്തത്.
ഈയടുത്ത് ഇറാനിൽ നടന്ന ഏഷ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ, 4x400 മീറ്റർ ഇനങ്ങളിൽ ഹാറൂൻ അബ്ദലിലാഹ് സ്വർണം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
