Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവോ​ട്ടു​റ​പ്പി​ക്കാ​ൻ...

വോ​ട്ടു​റ​പ്പി​ക്കാ​ൻ പ്ര​വാ​സി ക​ൺ​വെ​ൻ​ഷ​ൻ

text_fields
bookmark_border
INCAS youth wing election convention
cancel
camera_alt

ഇ​ൻ​കാ​സ് യൂ​ത്ത്‍വി​ങ് യു​വ​ജ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഹൈ​ദ​ർ ചു​ങ്ക​ത്ത​റ

ദോ​ഹ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് കേ​ര​ളം വോ​ട്ട് ചെ​യ്യാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ, പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ വോ​ട്ടു​റ​പ്പി​ക്കാ​നു​ള്ള പ്ര​ചാ​ര​ണ​വു​മാ​യി വി​വി​ധ ക​ക്ഷി​ക​ളും സ​ജീ​വം. എ​ൽ.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ് ആ​ഭി​മു​ഖ്യം പു​ല​ർ​ത്തു​ന്ന പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ളാ​യ​ണ് നാ​ട്ടി​ൽ​നി​ന്നും സ്ഥാ​നാ​ർ​ഥി​ക​ളെ ഓ​ൺ​ലൈ​നി​ൽ പ​​ങ്കെ​ടു​പ്പി​ച്ചും നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കി​യും പ്ര​ചാ​ര​ണം ഊ​ർ​ജി​ത​മാ​ക്കു​ന്ന​ത്. ഇ​ൻ​കാ​സ് യൂ​ത്ത് വി​ങ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ‘ഇ​ന്ത്യ 2024’ എ​ന്ന പേ​രി​ൽ 20 മ​ണ്ഡ​ല​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​​ടു​ത്തി വി​പു​ല​മാ​യ ക​ൺ​വെ​ൻ​ഷ​ൻ ന​ട​ന്നു.

മോ​ഡേ​ൺ ആ​ർ​ട്സ് സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച യു​വ​ജ​ന ക​ൺ​വെ​ൻ​ഷ​ൻ ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഹൈ​ദ​ർ ചു​ങ്ക​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത്‌ വി​ങ് പ്ര​സി​ഡ​ന്റ് ദീ​പ​ക് ചു​ള്ളി​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖ​ത്ത​ർ കെ.​എം.​സി.​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലിം നാ​ല​ക​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്ത്യ​യു​ടെ പൈ​തൃ​ക​ങ്ങ​ളു​ടെ​യെ​ല്ലാം അ​ടി​സ്ഥാ​നം നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​മാ​ണെ​ന്നും, അ​ത് ഇ​പ്പോ​ഴു​ള്ള ഫാ​ഷി​സ്റ്റ് ഗ​വ​ണ്മെ​ന്റ് ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ച​ട​ങ്ങി​ൽ കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​ക വി​ത​ര​ണോ​ദ്ഘാ​ട​നം ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ജോ​പ്പ​ച്ച​ൻ തെ​ക്കേ​ക്കൂ​റ്റ്, സ​ലീം നാ​ല​ക​ത്തി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് അ​നീ​ഷ് സ്റ്റീ​ഫ​ൻ, ഇ​ൻ​കാ​സ് ര​ക്ഷാ​ധി​കാ​രി മു​ഹ​മ്മ​ദ് ഷാ​ന​വാ​സ്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ തു​വാ​രി​ക്ക​ൽ, നേ​താ​ക്ക​ളാ​യ ഷി​ബു സു​കു​മാ​ര​ൻ, അ​ഡ്വ. മ​ഞ്ജു​ഷ ശ്രീ​ജി​ത്ത്, സി​ജോ നി​ല​മ്പൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ൻ​കാ​സ് യൂ​ത്ത് വി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ൻ​സ് ജോ​സ് സ്വാ​ഗ​ത​വും, ട്ര​ഷ​റ​ർ റി​ഷാ​ദ് മൊ​യ്‌​തീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ ഓ​ൺ​ലൈ​നാ​യി ക​ൺ​വെ​ൻ​ഷ​നി​ൽ സം​സാ​രി​ച്ചു. ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളും, വി​വി​ധ ജി​ല്ല ക​മ്മി​റ്റി​ക​ളു​ടെ​യും, വ​നി​ത വി​ങ് - യൂ​ത്ത് വി​ങ് ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Incas Central CommitteeLok Sabha Elections 2024
News Summary - lok sabha election 2024
Next Story