ലോഗോ പ്രകാശനവും അംഗത്വ വിതരണവും
text_fieldsസലാഹിയ്യ കുമ്മങ്കോട് കൂട്ടായ്മയുടെ ലോഗോ പ്രകാശനം പാറക്കൽ അബ്ദുല്ല നിർവഹിക്കുന്നു
ദോഹ: സലാഹിയ്യ കുമ്മങ്കോട് കൂട്ടായ്മ അംഗത്വ വിതരണ പരിപാടി സംഘടിപ്പിച്ചു. ഇ.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക സംഘടനകൾ പ്രവാസികളുടെ വിഷമങ്ങളറിഞ്ഞ് അവരെ ചേർത്ത് പിടിക്കണം എന്ന് അദ്ദേഹം ഓർമിപ്പിച്ചു.
അബൂഹമൂറിലെ നാസ്കോ റസ്റ്റാറൻറ് ഹാളിൽ നടന്ന പരിപാടിയിൽ മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ പാറക്കൽ അബ്ദുല്ല ലോഗോ പ്രകാശനം നിർവഹിച്ചു. ഇൻകാസ് ഖത്തർ പ്രസിഡൻറ് സമീർ ഏറാമല സംസാരിച്ചു.
തുടർന്ന് നഷാദ് കുമ്മങ്കോട്, അൽത്താഫ് വള്ളിക്കാട് എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി. ഫൈസൽ കേളോത്ത്, സുബൈർ വാണിയൂർ, കാസിം കോമത്തുകണ്ടി, ടി. അഷ്റഫ്, സി.കെ. ഉബൈദ് എന്നിവർ നേതൃത്വം നൽകി. നൗഫൽ കേളോത്ത് അധ്യക്ഷത വഹിച്ചു. ഫായിസ് എടത്തിൽ സ്വാഗതവും ഷാനവാസ് ചന്ദങ്കണ്ടി നന്ദിയും പറഞ്ഞു.