ദോഹ: ഒക്ടോബർ 15 മുതൽ നവംബർ 30 വരെ കൾച്ചറൽ ഫോറം ഖത്തർ സംഘടിപ്പിക്കുന്ന ‘പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജയിക്കുക’ കാമ്പയിനിെൻറ ലോഗോ ഇന്ത്യൻ അംബാസഡർ പി. കുമാരൻ ഔദ്യോഗിമായി പ്രകാശനം ചെയ്തു. ജന്മനാടിനെയും ജീവിക്കുന്ന നാടിനെയും ഒരുപോലെ അഭിമുഖീകരിച്ചും ക്രിയാത്മകവും പ്രായോഗികവുമായ ബദലുകൾ സമർപ്പിച്ചും കൾച്ചറൽ ഫോറം നടത്തുന്ന കാമ്പയിൻ പ്രവർത്തനങ്ങൾക്ക് അംബാസിഡർ പിന്തുണ പ്രഖ്യാപിച്ചു. കാമ്പയിൻ പ്രധാന പ്രവർത്തനങ്ങൾ ഭാരവാഹികൾ അംബാസിഡർക്ക് വിശദീകരിച്ചു. പ്രളയാനന്തര കേരളത്തിന് പരിസ്ഥിതിയും മനുഷ്യനും ഒരുപോലെ ഇണങ്ങുന്നതും ഉപയോഗപ്പെടുന്നതുമായ നിർമാണ വികസന പ്രവർത്തനങ്ങളെ ഗൗരവത്തിൽ പഠിക്കാൻ കാമ്പയിൻ മുഖ്യ ഊന്നൽ നൽകുന്നതായി നേതാക്കൾ പറഞ്ഞു.
സാധാരണക്കാരായ നിരവധി പ്രവാസി മലയാളികൾ താമസിക്കുന്ന ഇൻഡസ്ട്രിയൽ ഏരിയയിൽ കേന്ദ്ര -കേരള സർക്കാറുകളുടെയും നോർക്ക റൂട്ട്സിെൻറയും ക്ഷേമ പദ്ധതികൾ വിശദീകരിക്കുന്ന ഇൻഡസ്ട്രിയൽ ഏരിയ മലയാളി സംഗമം സംഘടിപ്പിക്കും. നവംബർ രണ്ടിന് കൾച്ചറൽ ഫോറം വനിതാ വിഭാഗമായ നടുമുറ്റത്തിെൻറ ആഭിമുഖ്യത്തിൽ വിപുലമായ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിക്കും.
കൾച്ചറൽ ഫോറം വൈസ് പ്രസിഡൻറ് ശശിധര പണിക്കർ, ജനറൽ സെക്രട്ടറി മജീദലി, കാമ്പയിൻ കൺവീനർ താസിൻ ആമീൻ എന്നിവർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2018 10:36 AM GMT Updated On
date_range 2019-04-23T10:59:59+05:30കൾച്ചറൽ ഫോറം കാമ്പയിൻ: ലോഗോ അംബാസഡർ പ്രകാശനം ചെയ്തു
text_fieldsNext Story