Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2020 10:51 AM IST Updated On
date_range 28 July 2020 10:51 AM ISTഖത്തർ: റസ്റ്റാറൻറുകൾ പ്രവർത്തനമാരംഭിക്കാൻ മുൻകൂട്ടി അനുമതി വേണം –വാണിജ്യ മന്ത്രാലയം
text_fieldsbookmark_border
ദോഹ: രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ മൂന്നാം ഘട്ടത്തിൽ റസ്റ്റാറൻറുകൾക്ക് പ്രവർത്തനം പുനരാരംഭിക്കണമെങ്കിൽ ബന്ധപ്പെട്ട അതോറിറ്റിയുടെ മുൻകൂട്ടിയുള്ള അനുമതി നിർബന്ധം. വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് വിശദീകരണം പുറത്തുവിട്ടത്.
മുൻകൂട്ടിയുള്ള അനുമതിക്കായി താഴെ പറയുന്ന മാർഗങ്ങൾ സ്വീകരിക്കുക:
1. www.qatarclean.com എന്ന വെബ്സൈറ്റിൽ ഖത്തർ ക്ലീൻ േപ്രാഗ്രാമിൽ രജിസ്റ്റർ ചെയ്യുക.
2. റസ്റ്റാറൻറുകൾക്കാവശ്യമായ ഫോം ഡൗൺലോഡ് ചെയ്യുകയും ആവശ്യമായ വിവരങ്ങൾ നൽകി പൂരിപ്പിച്ചതിനുശേഷം restaurants@qatarclean.qa എന്ന വിലാസത്തിൽ അയക്കുകയും ചെയ്യുക.
3. അപേക്ഷ ബന്ധപ്പെട്ട അതോറിറ്റി പരിശോധിക്കുകയും മാദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ അനുമതി ലഭിക്കുകയും ചെയ്യും.
4. നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഹോം ഡെലിവറി, ടേക് എവേ എന്നിവക്ക് മാത്രമായിരിക്കും അനുമതി ഉണ്ടാകുക. ഇതുസംബന്ധിച്ച് വാണിജ്യ മന്ത്രാലയം, ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥരുടെ പരിശോധന തുടരും.
5. പൊതുജനാരോഗ്യ മന്ത്രാലയം, തൊഴിൽ മന്ത്രാലയം എന്നിവയുടെ നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കാൻ റസ്റ്റാറൻറുകൾ ബാധ്യസ്ഥരാണ്.
6. റസ്റ്റാറൻറിലേക്ക് വരുന്നതിന് മുമ്പായി ബുക്ക് ചെയ്യുക.
7. ഇഹ്തിറാസ് ആപ്പിൽ പച്ച സ്റ്റാറ്റസുള്ളവർക്ക് മാത്രം പ്രവേശനം അനുവദിക്കുക.
8. ബഫെ സർവിസ് അനുവദിക്കുകയില്ല. നേരേത്ത ഓർഡർ ചെയ്തവ മാത്രമേ നൽകുകയുള്ളൂ. ശീഷ അനുവദിക്കുകയില്ല.
9. മെഡിക്കൽ മാസ്ക് ധരിക്കാത്തവർക്ക് പ്രവേശനം നൽകരുത്.
10. ശരീരോഷ്മാവ് പരിശോധിക്കുക. 38 ഡിഗ്രിയിൽ കൂടുതലുള്ളവർക്ക് പ്രവേശനം നൽകരുത്.
11. ഹാൻഡ് സാനിറ്റൈസർ നൽകുക.
12. ടേബിളുകൾ തമ്മിൽ രണ്ട് മീറ്റർ അകലമുണ്ടായിരിക്കണം. ഓരോ ടേബിളിലും പരമാവധി അഞ്ചുപേരെ മാത്രം അനുവദിക്കുക. കുടുംബങ്ങൾക്ക് ഇത് ബാധകമല്ല.
13. 50 ശതമാനം ശേഷിയിൽ മാത്രമേ പ്രവർത്തിക്കാവൂ.
14. പണമിടപാടുകൾക്ക് കാർഡ് േപ്രാത്സാഹിപ്പിക്കുക
15. പാർക്കിങ് 50 ശതമാനമായി കുറക്കുക.
16. ഡൈനേഴ്സ്, ലിമോസിൻ, ടാക്സി ൈഡ്രവർമാർ ടൂറിസ്റ്റ് എൻട്രൻസിൽ കൂടിനിൽക്കുന്നത് ഒഴിവാക്കണം.
17. ജീവനക്കാരുടെ ശരീരോഷ്മാവ് ഇടവിട്ട് പരിശോധിക്കണം.
18. റസ്റ്റാറൻറ് ഉപകരണങ്ങൾ, സൗകര്യങ്ങൾ, ഫർണിച്ചറുകൾ, വാഹനങ്ങൾ, സംഭരണ കേന്ദ്രങ്ങൾ, താമസകേന്ദ്രങ്ങൾ തുടങ്ങിയവ അണുമുക്തമാക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story