Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിപണിയിൽ പ്രിയമായി...

വിപണിയിൽ പ്രിയമായി പ്ര​ാദേശിക പച്ചക്കറികൾ

text_fields
bookmark_border
വിപണിയിൽ പ്രിയമായി പ്ര​ാദേശിക പച്ചക്കറികൾ
cancel
camera_alt

മാളുകളിൽ തയാറാക്കിയ പ്രീമിയർ ഖത്തരി വെജിറ്റബ്​ൾസ്​ കൗണ്ടർ 

ദോഹ: വിപണിയിൽ പ്രാദേശിക ഉൽപന്നങ്ങൾക്ക്​ സ്വീകാര്യത കൂട്ടുകയെന്ന ഖത്തറി​‍െൻറ ലക്ഷ്യത്തിന്​ വൻ സ്വീകാര്യത​. വീട്ടുസാധനങ്ങൾ മുതൽ നിത്യോപയോഗ വസ്​തുക്കൾ, പഴം പച്ചക്കറികൾ തുടങ്ങിയവയിലും 'മെയ്​ഡ്​ ഇൻ ഖത്തർ' ട്രെൻഡായി പടരുന്നു. മുൻകാലങ്ങളിൽ ഇന്ത്യയും പാകിസ്​താനും ശ്രീലങ്കയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന്​ ഇറക്കുമതി ചെയ്​തിരുന്ന പച്ചക്കറി വിപണിയിൽ പ്രദേശിക ഉൽപന്നങ്ങൾ​ വർധിക്ക​ുകയും സ്വീകാര്യത കൂടുന്നതുമായാണ്​ റിപ്പോർട്ട്​.

കഴിഞ്ഞ ജൂൺ മാസത്തിൽ പ്രാദേശികമായി ഉൽപാദിപ്പിച്ച 760 ടൺ പച്ചക്കറിയാണ്​ വിറ്റഴിച്ചത്​. ഖത്തർ ഫാംസ്​ േപ്രാഗ്രാം, പ്രീമിയം ഖത്തരി േപ്രാഗ്രാം എന്നീ മാർക്കറ്റിങ്​ സംരംഭങ്ങളിലൂടെയാണ് പ്രാദേശിക പച്ചക്കറികളുടെ വിപണം നടത്തിയതെന്ന് മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയം അറിയിച്ചു.

ഖത്തർ ഫാംസ്​ േപ്രാഗ്രാം വഴി 453 ടൺ പ്രാദേശിക പച്ചക്കറികളും പ്രീമിയം ഖത്തർ ഫാംസ്​ േപ്രാഗ്രാം വഴി 307 ടൺ പച്ചക്കറികളുമാണ് വിൽപന നടത്തിയത്​.വാണിജ്യ വ്യവസായ മന്ത്രാലയവുമായി സഹകരിച്ചാണ് പ്രാദേശിക പച്ചക്കറികളുടെ വിപണന പദ്ധതി മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അൽമീറ, ലുലു ഹൈപ്പർമാർക്കറ്റ്സ്​, ഫാമിലി ഫുഡ് സെൻറർ (എഫ്.എഫ്.സി), കാരിഫോർ തുടങ്ങിയ മുൻനിര വാണിജ്യ ഔട്ട്ലെറ്റുകളിലാണ് ഇവയുടെ വിപണനം.

ഇടനിലക്കാരില്ലാതെ കർഷകർക്കും ഫാമുടമകൾക്കും തങ്ങളുടെ ഉൽപന്നങ്ങൾ നേരിട്ട് ഔട്ട്​ലെറ്റുകളിലെത്തിക്കാൻ മന്ത്രാലയത്തിെൻറ മാർക്കറ്റിങ്​ പരിപാടി ഏറെ സഹായകമായിട്ടുണ്ട്.മന്ത്രാലയത്തിെൻറ മാർക്കറ്റിങ്​ സംരംഭങ്ങളിലൂടെ പ്രാദേശിക കർഷകർക്ക് തങ്ങളുടെ നിക്ഷേപത്തിനും കഠിനാധ്വാനത്തിനും പകരമായി മികച്ച വില ലഭിക്കാനിടവരുന്നു.

അതോടൊപ്പം ഫാമുകളിൽനിന്നുള്ള ഫ്രഷ് പച്ചക്കറികൾ ന്യായവിലക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും ഇതിലൂടെ സാധിക്കുന്നുവെന്നും മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. മന്ത്രാലയത്തിെൻറ ഇത്തരം പരിപാടികൾ കർഷകർക്ക് ഉൽപാദനം വർധിപ്പിക്കുന്നതിനും പ്രചോദനമായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vegetablesmarket
News Summary - Local vegetables popular in the market
Next Story