Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഷോ​പ്പി​ങ്...

ഷോ​പ്പി​ങ് മാ​ളു​ക​ളി​ൽ പ്രാ​ദേ​ശി​ക ഈ​ത്ത​പ്പ​ഴ വി​ൽ​പന മേ​ള സ​മാ​പി​ച്ചു

text_fields
bookmark_border
ഷോ​പ്പി​ങ് മാ​ളു​ക​ളി​ൽ പ്രാ​ദേ​ശി​ക ഈ​ത്ത​പ്പ​ഴ വി​ൽ​പന മേ​ള സ​മാ​പി​ച്ചു
cancel
camera_alt

ഷോ​പ്പി​ങ് മാ​ളു​ക​ളി​ൾ സംഘടിപ്പിച്ച പ്രാ​ദേ​ശി​ക ഈ​ത്ത​പ്പ​ഴ മേ​ളയിൽനിന്ന്

ദോ​ഹ: രാ​ജ്യ​ത്തെ പ്ര​മു​ഖ ഷോ​പ്പി​ങ് മാ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ര​ണ്ട് ആ​ഴ്ച​യി​ലേ​റെ​യാ​യി ന​ട​ന്ന പ്രാ​ദേ​ശി​ക ഈ​ത്ത​പ്പ​ഴ മേ​ള സ​മാ​പി​ച്ചു. രാ​ജ്യ​ത്തെ 24 പ്രാ​ദേ​ശി​ക ഫാ​മു​ക​ളാ​ണ് മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ആ​കെ 11,731 കി​ലോ പ്രാ​ദേ​ശി​ക ഈ​ത്ത​പ്പ​ഴം വി​റ്റ​ഴി​ച്ച​താ​യി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഇ​തി​ന് പു​റ​മേ, പ്രാ​ദേ​ശി​ക​മാ​യി ഉ​ൽ​പാ​ദി​പ്പി​ച്ച 1,161 കി​ലോ മ​റ്റ് പ​ഴ​വ​ർ​ഗ​ങ്ങ​ളും മേ​ള​യി​ലൂ​ടെ വി​റ്റ​ഴി​ച്ചി​ട്ടു​ണ്ട്.

പ്രാ​ദേ​ശി​ക ഫാ​മു​ക​ളെ പി​ന്തു​ണ​യ്ക്കു​ക, പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് വി​പ​ണ​ന സാ​ധ്യ​ത​ക​ൾ വി​പു​ലീ​ക​രി​ക്കു​ക, വി​പ​ണി​യി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് മു​ൻ​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം പ്ര​ദ​ർ​ശ​ന​ങ്ങ​ളും വി​ൽ​പ​ന മേ​ള​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shoppingsales
News Summary - Local Dates Sales Fair Concluded in Shopping Malls
Next Story