Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസഫാരി ഷോപ്പ് ആൻഡ്...

സഫാരി ഷോപ്പ് ആൻഡ് ഡ്രൈവ് നറുക്കെടുപ്പ് വിജയികളെ തിരഞ്ഞെടുത്തു

text_fields
bookmark_border
സഫാരി ഷോപ്പ് ആൻഡ് ഡ്രൈവ് നറുക്കെടുപ്പ്   വിജയികളെ തിരഞ്ഞെടുത്തു
cancel
camera_alt

സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് മെഗാ പ്രമോഷനായ ഷോപ്പ് ആൻഡ് ഡ്രൈവ്, ആറാമത്തെ നറുക്കെടുപ്പ് വിജയികളെ

തിരഞ്ഞെടുത്തപ്പോൾ

ദോഹ: പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മെഗാ പ്രമോഷനായ ഷോപ്പ് ആൻഡ് ഡ്രൈവ്, വിന്‍ 30 ബെസ്റ്റൂണ്‍ കാര്‍സ് മെഗാ പ്രമോഷന്റെ ആറാമത്തെ നറുക്കെടുപ്പ് വിജയികളെ തിരഞ്ഞെടുത്തു. എസ്ദാന്‍ മാള്‍ അല്‍ ഗറാഫയിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ വാണിജ്യ മന്ത്രാലയ പ്രതിനിധിയും സഫാരി മാനേജ്മെന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു.

നറുക്കെടുപ്പിലെ സമ്മാനാര്‍ഹരായി മോനിര്‍ അഹമദ് മാണിക്, ജയപ്രകാശ് യാദവ്, ബഷാര്‍ ഹദാദ്, പൂവത്തൂര്‍ മാധവന്‍ അനില്‍കുമാര്‍ എന്നിവരെ തിരഞ്ഞെടുത്തത്.

സഫാരിയുടെ ഏത് ഔട്ട് ലെറ്റില്‍ നിന്നും 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇ-റാഫിള്‍ കൂപ്പണിലൂടെ 30 ബെസ്റ്റൂണ്‍ കാറുകളാണ് സമ്മാനമായി നല്‍കുന്നത്. ഓരോ നറുക്കെടുപ്പിലും നാല് ബെസ്റ്റൂണ്‍ കാറുകള്‍ വീതവും അവസാനത്തെ നറുക്കെടുപ്പില്‍ ആറ് ബെസ്റ്റൂണ്‍ കാറുകളുമാണ് സമ്മാനമായി നല്‍കുന്നത്. സഫാരിയുടെ എല്ലാ ഔട്ട് ലെറ്റുകളിലും ഷോപ്പ് ആന്റ് ഡ്രൈവ് പ്രമോഷന്‍ ലഭ്യമായിരിക്കും. ഈ പ്രമോഷന്റെ ഏഴാമത്തെയും അവസാനത്തെയും നറുക്കെടുപ്പ് സെപ്റ്റംബര്‍ 13ന് സഫാരി മാളില്‍ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:datesqattar
News Summary - സഫാരി ഷോപ്പ് ആൻഡ് ഡ്രൈവ് നറുക്കെടുപ്പ് വിജയികളെ തിരഞ്ഞെടുത്തു
Next Story