കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ്: ഓൺലൈനിൽ പ്രചാരണം കളറാക്കാൻ പ്രവാസം
text_fieldsദോഹ: സംഗതി കോവിഡാണ്, ആളുകൾ കൂടിയിരിക്കുന്നതിന് തടസ്സമുണ്ട്. പണ്ടത്തെപ്പോലെ യോഗങ്ങൾ നടത്താൻ കഴിയില്ല.പക്ഷേ പ്രവാസം കോവിഡ്കാലത്തും നാട്ടിലെ െതരഞ്ഞെടുപ്പ് പ്രചാരണം ഉഷാറാക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പുകൾ, ഏതുമായിക്കൊള്ളട്ടെ നാട്ടിലുള്ളതിനേക്കാൾ ആവേശമാണ് പ്രവാസത്തിന് ഇലക്ഷൻ കാലത്ത്. കാലാകാലങ്ങളായി തങ്ങളോട് വിവിധ സർക്കാറുകൾ പുലർത്തിവരുന്ന അവഗണനയൊന്നും പ്രവാസികൾ തെരഞ്ഞെടുപ്പ് കാലത്ത് ഗൗനിക്കാറില്ല. നാട്ടിലെ രാഷ്ട്രീയപ്രവർത്തനത്തിൻെറ അതേ ചൂടിലാകും തെരഞ്ഞെടുപ്പ് കാലത്ത് പ്രവാസലോകവും. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പുകൂടി വരുന്നതിനാൽ ഏറെ പ്രധാന്യത്തോടെയാണ് സംഘടനകൾ ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.
കോൺഗ്രസിെൻറ പ്രവാസി സംഘടനയായ ഇൻകാസ്, മുസ്ലിംലീഗിൻെറ കെ.എം.സി.സി, വെൽഫെയർ പാർട്ടിയുടെ കൾച്ചറൽഫോറം, സി.പി.എമ്മിൻെറ സംസ്കൃതി, സി.പി.ഐയുടെ യുവകലാസാഹിതി, ബി.ജെ.പിയുടെ ഖത്തർ ഇന്ത്യൻസ് അസോസിയേഷൻ (ഒ.എഫ്.ഐ) തുടങ്ങിയ സംഘടനകൾ ഖത്തറിൽ സജീവമാണ്.
ഇത്തവണ കോവിഡ് ആയതിനാൽ നേരിട്ടുള്ള തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ വിളിക്കുക എന്നത് നടക്കാത്ത കാര്യമാണ്. എങ്കിലും രണ്ടു ദിവസത്തിനുള്ളിൽതന്നെ ഓൺലൈനിൽ പഞ്ചായത്ത് കമ്മിറ്റികളുടെ യോഗം വിളിച്ചുചേർത്ത് പ്രചാരണം ശക്തിപ്പെടുത്താനാണ് സംഘടനകൾ ആലോചിക്കുന്നത്. ഓൺലൈൻ യോഗങ്ങളിൽ നാട്ടിലെ നേതാക്കൾ സംബന്ധിക്കും. സമൂഹമാധ്യമങ്ങളിൽ പുതിയ പ്രചാരണതന്ത്രങ്ങളും പ്രതീക്ഷിക്കാം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാനായി മാത്രം നാട്ടിലെത്തി ദിവസങ്ങൾക്കുള്ളിൽ തിരിച്ചെത്തുന്നവരും ഏെറയായിരുന്നു. എന്നാൽ ഇത്തവണ അത് നടക്കാനുള സാധ്യത നിലവിലെ സാഹചര്യത്തിൽ കുറവാണ്. നാട്ടിൽപോയാൽ പിെന്ന ഖത്തറിൽ തിരിച്ചെത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഏെറയാണ്. പോരാത്തതിന് നാട്ടിലെത്തിയാലുള്ള ക്വാറൻറീനും.
കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുള്ളവർക്ക് നാട്ടിൽ ക്വാറൻറീൻ വേണ്ട എന്ന കേന്ദ്രസർക്കാറിൻെറ പുതിയ നിർദേശത്തിൽ വ്യക്തത ഇനിയും വരേണ്ടതുണ്ട്.അത്തരത്തിൽ കേരളത്തിലും ചട്ടം വന്നാൽ പലരും നാട്ടിലെത്തി വോട്ട് ചെയ്യാനും സാധ്യത ഏെറയാണ്.എന്നാൽ ഫോണിലൂടെ നാട്ടിലുള്ള തങ്ങളുെട അനുകൂല വോട്ടുകൾ നേടിയെടുക്കാനുള്ള തന്ത്രത്തിനാണ് മിക്ക സംഘടനകളും കോപ്പുകൂട്ടുന്നത്. ഏതായാലും വരും നാളുകളിൽ പ്രവാസലോകത്തും തെരെഞ്ഞടുപ്പിൻെറ പ്രചാരണക്കാറ്റ് വീശും, അതിന് ഓൺലൈനിൻെറ മാറ്റാകും കൂടുതലെന്ന് മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

