തദ്ദേശ തെരഞ്ഞെടുപ്പ് ഇടതുപക്ഷ ഭരണത്തോടുള്ള ജനവികാരത്തിന്റെ പ്രതിഫലനം -പ്രവാസി വെൽഫെയർ
text_fieldsദോഹ: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് റിസൽട്ട് പത്ത് വർഷമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാറിന്റെ ഭരണത്തോടുള്ള ജനവികാരം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതിന്റെ സൂചനയാണെന്ന് പ്രവാസി വെൽഫെയർ ഖത്തർ പ്രസിഡന്റ് ആർ. ചന്ദ്രമോഹനൻ പറഞ്ഞു. കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും ധൂർത്തും അഴിമതിയും മുഖമുദ്രയാക്കിയ പിണറായി ഗവൺമെന്റിന് കേരള ജനത നൽകിയ കനത്ത പ്രഹരമാണ് തെരഞ്ഞെടുപ്പ് ഫലം സൂചന നൽകുന്നത്. ഇടതുപക്ഷത്തിന്റെ വർഗീയ ധ്രുവീകരണ ശ്രമങ്ങൾക്കും തെരഞ്ഞെടുപ്പ് കനത്ത തിരിച്ചടിയാണ് നൽകിയത്.
വൻ വിജയം കൈവരിക്കുന്നതിൽ യു.ഡി.എഫ് സംവിധാനവും നേതാക്കളും നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. കൂടാതെ, ജനാധിപത്യ മതേതര മുന്നണിയുടെ വിജയത്തിനായി യു.ഡി.എഫ് മുന്നണിയും ചേർന്ന് പ്രവർത്തിച്ചു. തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി ഉജ്ജ്വല വിജയം നേടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ മതേതര ജനാധിപത്യ സമൂഹം നടത്തിയ വിധിയെഴുത്ത്, ഇടതുപക്ഷ ഗവൺമെന്റിന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു എന്നതിന്റെ വ്യക്തമായ ചിത്രമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

