വായ്പ തിരിച്ചടവ് മുടങ്ങിയവരെ തടവിൽനിന്നും മോചിപ്പിക്കാൻ ‘റാഫ്’ ഫണ്ട് ശേഖരിക്കും
text_fieldsദോഹ: തിരിച്ചടവ് മുടങ്ങിയ വായ്പക്ക് വേണ്ടി ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് ശൈഖ് താനി ബിൻ അബ്ദുല്ല ഫൗണ്ടേഷൻ ഫോർ ഹ്യൂമനിറ്റേറിയൻ സർവീസസ് (റാഫ്) ഫണ്ട് ശേഖരിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ‘പ്രശ്നം പരിഹരിച്ച് വീണ്ടുമൊരുമിക്കാൻ അവരെ സഹായിക്കൂ’ എന്ന തലവാചകത്തിലാണ് കാമ്പയിൻ നടക്കുക. 13 വനിതകളടക്കം 124 പൗരന്മാരുടെ വായ്പ തിരിച്ചടക്കുന്നതിന് 128 മില്യൻ ഖത്തർ റിയാൽ സമാഹരണമാണ് റാഫ് ലക്ഷ്യമിടുന്നത്.
വായ്പ മുടങ്ങിയതിെൻറ പേരിൽ കേസിൽപ്പെട്ട് തടവുശിക്ഷ അനുഭവിക്കുന്നവരെ പൗരൻമാർക്ക് മോചനം നൽകുക, അല്ലെങ്കിൽ മുടങ്ങിയ വായ്പയുടെ പേരിൽ നിയമക്കുരുക്കിൽപ്പെട്ടവരെ തടവുശിക്ഷ കിട്ടാതെ സഹായിക്കുക തുടങ്ങിയവയാണ് കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നതെന്നും അധികൃതർ പറഞ്ഞു.
ഭരണവികസന, തൊഴിൽ, സാമൂഹികകാര്യം, ആഭ്യന്തരം മന്ത്രാലയങ്ങളും ബന്ധപ്പെട്ട അധികൃതരും കൈമാറിയതാണ് നിലവിലുള്ള 124 പേരുടെ കേസുകളും എന്ന് റാഫിലെ കമ്യൂനിറ്റി സർവീസ് വകുപ്പ് മേധാവി ഡോ. മുഹമ്മദ് ബിൻ റാശിദ് അൽ മർറി പറഞ്ഞു. പദ്ധതി ഖത്തരി പൗരന്മാർക്ക് മാത്രമുള്ള താണെങ്കിലും വായ്പ തിരിച്ചടവിന് സഹായവും മറ്റും അഭ്യർഥിച്ച് പ്രവാസികൾക്കും അപേക്ഷ സമർപ്പിക്കാം എന്നതും പ്രത്യേകതയാണ്. ഇതുസംബന്ധിച്ചുള്ള അപേക്ഷ നൽകേണ്ടത്.
അൽ ദുഹൈലിലെ റാഫ് ബ്രാഞ്ചിലെ കമ്യൂനിറ്റി സർവീസ് വകുപ്പിലാണ്. വായ്പ സംബന്ധിച്ചുള്ള വിഷയത്തിൽ നിരവധി പഠനക്ലാസുകളും സെമിനാറുകളും റാഫ് നടത്തും. വീട്ടിൽ നിന്ന് ധർമം തുടങ്ങുകയെന്ന ആശയപ്രകാരമാണ് പൗരന്മാർക്ക് മുൻഗണന നൽകുന്നതെന്നും അൽ മർറി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
