എൽ.എൻ.ജി ൈട്രനുകളുടെ ഉൽപാദന ക്ഷമത വർധിപ്പിക്കാൻ ഖത്തർ പെേട്രാളിയം
text_fieldsദോഹ: റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന എൽ.എൻ.ജി ൈട്രനു(ദ്രവീകരണ–സംസ്കരണ സംവിധാനം)കളുടെ ഉൽപാദന ക്ഷമത വർധിപ്പിക്കുന്നതിന് ഖത്തർ പെേട്രാളിയം തീരുമാനം. ഇത് സംബന്ധിച്ച് പഠനം നടത്തുന്നതിന് ചിയോദ കോർപറേഷനുമായി ഖത്തർ പെേട്രാളിയം കരാർ ഒപ്പിട്ടു. റാസ് ലഫാനിലെ നോർത്ത് ഫീൽഡ് ഗ്യാസ് പദ്ധതിയിൽ നിന്നും ഉൽപാദിപ്പിക്കേണ്ട ഗ്യാസിെൻറ അധിക അളവുമായി ബന്ധപ്പെട്ടാണ് പുതിയ തീരുമാനത്തിലേക്ക്് ഖത്തർ പെേട്രാളിയം എത്തിച്ചേർന്നിരിക്കുന്നത്.
ആഗോള പ്രകൃതി വാതക വിപണിയിലെ ഖത്തറിെൻറ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതിെൻറ ഭാഗമാണിതെന്നും ചുരുങ്ങിയ മുതൽമുടക്കിൽ പ്രകൃതി വാതകത്തിെൻറ ഉൽപാദനത്തിൽ വർധനവ് വരുത്താൻ പുതിയ കരാർ വഴിയൊരുക്കുമെന്നും റാസ് ലഫാൻ ഇൻഡസ്്ട്രിയൽ സിറ്റിയിൽ ഇതിനാവശ്യമായ ലോക നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും മറ്റും ലഭ്യമാണെന്നും ചടങ്ങിൽ സംസാരിക്കവേ ഖത്തർ പെേട്രാളിയം സി.ഇ.ഒയും പ്രസിഡൻറുമായ സഅദ് ശെരിദാ അൽ കഅബി പറഞ്ഞു.
എൽ.എൻ.ജി ഉൽപാദനത്തിലും കയറ്റുമതിയിലും ഖത്തർ ലോകത്തിൽ മുന്നിട്ടുനിൽക്കുകയാണെന്നും കൂടാതെ ജി.ടി.എൽ, ഹീലിയം തുടങ്ങിയവയും ഉൽപാദനത്തിലും കയറ്റുമതിയിലും ഖത്തർ മുന്നിൽ തന്നെയാണെന്നും ഖത്തറിനു അകത്തും പുറത്തുമായി വികസന പദ്ധതികളിലൂടെ ഈ സ്ഥാനങ്ങൾ നിലനിർത്താൻ തന്നെയാണ് ഖത്തർ പെേട്രാളിയം തീരുമാനിച്ചിരിക്കുന്നതെന്നും കഅബി വ്യക്തമാക്കി.
ഖത്തർ പെേട്രാളിയത്തിെൻറയും ചിയോദയുടെയും ഉന്നത പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ദോഹയിലെ ഖത്തർ പെേട്രാളിയം ആസ്ഥാനത്താണ് കരാർ ഒപ്പിട്ടത്. നോർത്ത് ഫീൽഡിെൻറ ദക്ഷിണ സെക്ടറിൽ പുതിയ ഗ്യാസ് ഉൽപാദന പദ്ധതി ആരംഭിക്കുമെന്ന് ഇക്കഴിഞ്ഞ ഏപ്രിലിൽ ഖത്തർ പെേട്രാളിയം പ്രഖ്യാപിച്ചിരുന്നു.
ദിവസം രണ്ട് ബില്യൻ ഘന അടി ഉൽപാദനമാണ് പുതിയ പ്ലാൻറിലൂടെ പ്രതീക്ഷിക്കുന്നത്. ഈ വർഷം അവസാനത്തോടെ പഠനം പൂർത്തിയാക്കുമെന്നും അടുത്ത വർഷം ആരംഭത്തോടെ ഖത്തർ പെേട്രാളിയം എൽ.എൻ.ജി ൈട്രനുകളുടെ ഉൽപാദന ക്ഷമത വർധിപ്പിക്കുന്നതിനുള്ള നിർമ്മാണങ്ങളിലേക്ക് കടക്കുമെന്നും പ്രത്യേക വൃത്തങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
