ദോഹ: ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക ഉപഭോക്താക്കളായ ചൈന ഖത്തറുമായി കൈകോര്‍ക്കാന്‍ തയാറെടുക്കുന്നു. ദ്രവീകൃത പ്രകൃതി വാതക ഉൽപാദനം പ്രതിവര്‍ഷം 77 മില്യൺ ടണ്ണില്‍നിന്ന് 126 മില്യണായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. എണ്ണയും വാതകവുമാണ് ഖത്തറും ചൈനയും തമ്മിലുള്ള സഹകരണത്തിെൻറ പ്രധാന ഭാഗം. ഖത്തറുമായുള്ള പുതിയ സാധ്യതകളാണ് ചൈന തേടുന്നത്. ഖത്തറില്‍ നിന്നുള്ള ദ്രവീകൃത പ്രകൃതി വാതക ഇറക്കുമതി വര്‍ധിപ്പിക്കുകയും ചൈനയുടെ ഊര്‍ജ മേഖലയിലെ കമ്പനികള്‍ ഖത്തര്‍ പെട്രോളിയവുമായി സഹകരിച്ച് ലക്ഷ്യത്തിലെത്താനുമാണ് ശ്രമിക്കുന്നതെന്ന് ഖത്തറിലെ ചൈനീസ് അംബാസഡര്‍ ഴു ജിയാന്‍ കഴിഞ്ഞ ദിവസം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
ഇറക്കുമതിയുമായി ബന്ധപ്പെട്ട ദീര്‍ഘകാല കരാറാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ദ്രവീകൃത പ്രകൃതി വാതകം ലോകത്തിലാകമാനം ആവശ്യമായതിെൻറ പകുതിയും ചൈനക്കാണ് ആവശ്യമായി വരുന്നത്. ഭാവിയില്‍ രാജ്യത്തെ നിരവധി കല്‍ക്കരി ഊര്‍ജ പ്ലാൻറുകള്‍ ദ്രവീകൃത പ്രകൃതി വാതകത്തിലേക്ക് മാറാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഖത്തറിെൻറ നോര്‍ത്ത് ഫീല്‍ഡ് വികസന പദ്ധതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം ചൈന ഇതിനകം പ്രകടിപ്പിച്ചിട്ടുണ്ട്. ദ്രവീകൃത പ്രകൃതി വാതക പ്ലാൻറും മറ്റു സൗകര്യങ്ങളുമായി ചൈനയുടെ കമ്പോളം വളരെ വലുതാണെന്നും അംബാസഡര്‍ പറഞ്ഞു.ഭാവിയില്‍ ദ്രവീകൃത പ്രകൃതി വാതക വ്യാപാരത്തില്‍ ചൈനീസ് യുവാന്‍ ഉപയോഗപ്പെടുത്താനുള്ള പദ്ധതികളും ചൈനക്കുണ്ടെന്ന് അംബാസഡര്‍ എടുത്തുപറഞ്ഞു.
ദ്രവീകൃത പ്രകൃതി വാതകത്തില്‍ ചൈനയുടെ ഏറ്റവും വലിയ സ്രോതസ്സുകളില്‍ രണ്ടാം സ്ഥാനമാണ് ഖത്തറിനുള്ളത്. വ്യാപാര രംഗത്ത് മൂന്നാം സ്ഥാനവും ഇറക്കുമതിയില്‍ രണ്ടാം സ്ഥാനവുമാണ് ഖത്തറിനുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള മൊത്തം വ്യാപാരമൂല്യം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2018ല്‍ 43.8 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ആഗോള ഇറക്കുമതിയില്‍ ഖത്തറില്‍നിന്ന് ചൈനയുടെ ദ്രവീകൃത പ്രകൃതി വാതക ഇറക്കുമതി 23.5 ശതമാനമാണെന്നും അംബാസഡര്‍ പറഞ്ഞു.
ഇരുരാജ്യങ്ങളുടേയും സംയുക്ത നിക്ഷേപങ്ങളില്‍ കെമിക്കല്‍സ്, ലോജിസ്റ്റിക്സ്, സാങ്കേതികവിദ്യകള്‍ എന്നിവയുമായി ബന്ധപ്പെട്ട നിരവധി കമ്പനികള്‍ ഖത്തര്‍ ഫ്രീ സോണ്‍ അധികൃതരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.മൂന്നാമതൊരു രാജ്യവുമായി ചേര്‍ന്ന് ഖത്തറും ചൈനയും നിക്ഷേപത്തിനും സാമ്പത്തിക സഹകരണത്തിനും പദ്ധതിയുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. അടുത്ത കാലത്ത് ഖത്തര്‍ ചൈന സംയുക്തമായി പാകിസ്താനില്‍ ഊര്‍ജനിലയം സ്ഥാപിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക മേഖലയില്‍ ഉപരോധത്തിനുശേഷം ചൈനീസ് ബാങ്കുകള്‍ തങ്ങളുടെ നിക്ഷേപം ഖത്തരി പ്രാദേശിക കമ്പനികളില്‍ ഇരട്ടിയാക്കിയിട്ടുണ്ട്. ഖത്തറിെൻറ സാമ്പത്തിക വൈവിധ്യവത്കരണത്തിന് അനുഗുണമായ വിധത്തില്‍ 70 ശതമാനം വായ്പകളും പ്രാദേശിക കമ്പനികള്‍ക്ക് അനുവദിച്ചതായും അംബാസഡര്‍ ചൂണ്ടിക്കാട്ടി.
അടിസ്ഥാന സൗകര്യ വികസന സഹകരണത്തില്‍ ഖത്തരി കമ്പനികള്‍ രാജ്യത്തെ വന്‍കിട പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഹമദ് തുറമുഖം, ഹമദ് അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ, ലുസൈല്‍ സ്റ്റേഡിയത്തിെൻറ നിര്‍മാണം, ജലസംരക്ഷണം, 5ജി കമ്യൂണിക്കേഷന്‍ നെറ്റ്വര്ക് തുടങ്ങിയവയിലെല്ലാം ചൈന ഖത്തറുമായി സഹകരിക്കുന്നുണ്ട്.