Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ​ൽ.​എ​ൻ.​ജി...

എ​ൽ.​എ​ൻ.​ജി ഉ​ൽ​പാ​ദ​നം; ഇ​സ്രാ​യേ​ൽ പ്ര​ചാ​ര​ണം ത​ള്ളി ഖ​ത്ത​ർ

text_fields
bookmark_border
എ​ൽ.​എ​ൻ.​ജി ഉ​ൽ​പാ​ദ​നം; ഇ​സ്രാ​യേ​ൽ പ്ര​ചാ​ര​ണം ത​ള്ളി ഖ​ത്ത​ർ
cancel

ദോ​ഹ: ഗ്യാ​സ് ഉ​ൽ​പാ​ദ​നം നി​ർ​ത്തി​വെ​ക്കാ​നു​ള്ള ഖ​ത്ത​റി​ന്റെ തീ​രു​മാ​നം ബോ​ധ​പൂ​ർ​വ​മാ​യ രാ​ഷ്ട്രീ​യ നീ​ക്ക​മാ​ണെ​ന്ന ഇ​സ്രാ​യേ​ൽ ആ​രോ​പ​ണം ഖ​ത്ത​ർ ത​ള്ളി. യു.​എ​സി​ലെ എ​ൽ.​എ​ൻ.​ജി വി​ല​യെ സ്വാ​ധീ​നി​ക്കാ​നാ​ണ് ഉ​ൽ​പാ​ദ​നം നി​ർ​ത്തി​വെ​ച്ച​തെ​ന്ന ഇ​സ്രാ​യേ​ലി മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ ഖ​ത്ത​റും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ൽ വി​ള്ള​ലു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും മു​തി​ർ​ന്ന ഖ​ത്ത​രി ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ദ്ധ​രി​ച്ച് ​അ​ൽ ജ​സീ​റ റി​പ്പോ​ർ​ട്ട് ചെ​യ്തു. രാ​ഷ്ട്രീ​യ​മോ സാ​മ്പ​ത്തി​ക​മോ ആ​യ നേ​ട്ട​ങ്ങ​ളേ​ക്കാ​ൾ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കാ​ണ് ഖ​ത്ത​ർ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. മേ​ഖ​ല​യി​ലു​ട​നീ​ളം കൂ​ടു​ത​ൽ പി​രി​മു​റു​ക്ക​വും വി​ഭ​ജ​ന​വും സൃ​ഷ്ടി​ക്കാ​നാ​ണ് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു​വി​ന്റെ വ​ക്താ​ക്ക​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ഗോ​ള എ​ൽ.​എ​ൻ.​ജി വി​ത​ര​ണ​ത്തി​ന്റെ 20 ശ​ത​മാ​ന​വും ഖ​ത്ത​റി​ൽ​നി​ന്നാ​ണ്. ഖ​ത്ത​ർ എ​ന​ർ​ജി​യു​ടെ റാ​സ് ല​ഫാ​നി​ലെ ഊ​ർ​ജ കേ​ന്ദ്ര​ത്തി​നും മി​സ​ഈ​ദ് ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ലെ പ​വ​ർ പ്ലാ​ന്റി​ലെ വാ​ട്ട​ർ ടാ​ങ്കി​നു നേ​രെ​യും ഇ​റാ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഖ​ത്ത​ർ എ​ന​ർ​ജി എ​ൽ.​എ​ൻ.​ജി ഉ​ൽ​പാ​ദ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ആ​ഗോ​ള എ​ൽ.​എ​ൻ.​ജി വി​പ​ണി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

എ​ന്നാ​ൽ, യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​തി​നാ​യി ഇ​റാ​നും ഖ​ത്ത​റും ത​മ്മി​ലു​ള്ള ഏ​കോ​പ​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഉ​ൽ​പാ​ദ​നം നി​ർ​ത്തി​യ​തെ​ന്ന് ഇ​സ്രാ​യേ​ലി രാ​ഷ്ട്രീ​യ വി​ശ​ക​ല​ന വി​ദ​ഗ്ധ​നാ​യ അ​മി​ത് സെ​ഗാ​ൽ എ​ക്സി​ൽ ആ​രോ​പി​ച്ചി​രു​ന്നു. ​അ​മേ​രി​ക്ക​യും ഖ​ത്ത​റും ത​മ്മി​ൽ ഭി​ന്ന​ത​യു​ണ്ടാ​ക്കാ​നാ​ണ് ഇ​സ്രാ​യേ​ൽ മാ​ധ്യ​മ​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഖ​ത്ത​രി ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ദ്ധ​രി​ച്ച് അ​ൽ ജ​സീ​റ റി​പ്പോ​ർ​ട്ട് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNewsgulf news malayalamLNG Production
News Summary - LNG production; Qatar rejects Israeli propaganda
Next Story