Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏ​റ്റ​വും വ​ലി​യ...

ഏ​റ്റ​വും വ​ലി​യ എ​ൽ.​എ​ൻ.​ജി കാ​ർ​ഗോ കൈ​മാ​റ്റം വി​ജ​യ​ക​രം

text_fields
bookmark_border
ഏ​റ്റ​വും വ​ലി​യ എ​ൽ.​എ​ൻ.​ജി കാ​ർ​ഗോ കൈ​മാ​റ്റം വി​ജ​യ​ക​രം
cancel
camera_alt??????? ???????? ???? ??????????????? ???????? ??? ???? ????????????

ദോ​ഹ: ​ഏ​റ്റ​വും വ​ലി​യ പ്ര​കൃ​തി വാ​ത​ക (എ​ൽ.​എ​ൻ.​ജി) കാ​ർ​ഗോ​യു​ടെ കൈ​മാ​റ്റം ഖ​ത്ത​ർ ഗ്യാ​സ്​ ഒാ​പ​റേ​റ ്റി​ങ്​ ക​മ്പ​നി ലി​മി​റ്റ​ഡ്​ (ഖ​ത്ത​ർ ഗ്യാ​സ്) സു​ര​ക്ഷി​ത​മാ​യി പു​ർ​ത്തീ​ക​രി​ച്ചു. തു​ർ​ക്കി​യി​ലെ മ​ർ​മ​ര എ​ൽ.​എ​ൻ.​ജി ടെ​ർ​മി​ന​ലി​ലേ​ക്കാ​ണ്​ കാ​ർ​ഗോ അ​യ​ച്ച​ത്. ക്യു ​​െ​ഫ്ല​ക്​​സ്​ വെ​സ്സ​ൽ ആ​യ ‘അ​ൽ ഷീ​ഹാ​നി​യ’​യി​ലാ​ണ്​ സൂ​പ്പ​ർ ചി​ൽ​ഡ്​ എ​ൽ.​എ​ൻ.​ജി ക​യ​റ്റി അ​യ​ച്ച​ത്. ഇൗ​യ​ടു​ത്ത്​ ന​വീ​ക​രി​ച്ച്​ തു​റ​ന്ന മ​ർ​മ​ര എ​ൽ.​എ​ൻ.​ജി ടെ​ർ​മി​ന​ലി​ലേ​ക്ക്​ പ്ര​വേ​ശി​ച്ച ആ​ദ്യ ക്യു ​െ​ഫ്ല​ക്​​സ്​ വെ​സ്സ​ൽ കൂ​ടി​യാ​യി അ​ൽ​ഷീ​ഹാ​നി​യ ഇ​തോ​ടെ മാ​റു​ക​യും ചെ​യ്​​തു. പൂ​ർ​ണ വ​ള​ർ​ച്ച ​ൈക​വ​രി​ച്ച മ​ർ​മ​ര എ​ൽ.​എ​ൻ.​ജി ടെ​ർ​മി​ന​ലി​െ​ൻ​റ ഉ​ട​മ​സ്​​ഥ​ർ തു​ർ​ക്കി​ഷ്​ സ​ർ​ക്കാ​റി​െ​ൻ​റ ക​മ്പ​നി​യാ​യ ബോ​ട്ടാ​സ്​ ആ​ണ്​. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇൗ ​ടെ​ർ​മി​ന​ൽ പ​ര​മ്പ​രാ​ഗ​ത വ​ലു​പ്പ​മു​ള്ള എ​ൽ.​എ​ൻ.​ജി വെ​സ്സ​ലു​ക​ൾ​ക്ക്​ മാ​ത്രം പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യു​ന്ന​ത്​ ആ​യി​രു​ന്നു. പി​ന്നീ​ടാ​ണ്​ ന​വീ​ക​ര​ണം ന​ട​ത്തി​തു​റ​ന്ന​ത്​്.


ഇ​തോ​ടെ ക്യു ​െ​ഫ്ല​ക്​​സ്, ക്യു ​മാ​ക്​​സ്​ വെ​സ്സ​ലു​ക​ൾ കൂ​ടി പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യു​ന്ന ടെ​ർ​മി​ന​ൽ ആ​യി​മാ​റി. 210,000 m3 എ​ൽ.​എ​ൻ.​ജി ശേ​ഷി​യു​ള്ള ക്യു ​െ​ഫ്ല​ക്​​സ്​ ക്ലാ​സ്​ എ​ൽ.​എ​ൻ.​ജി വെ​സ്സ​ൽ ആ​ണ്​ അ​ൽ ഷീ​ഹാ​നി​യ. ക​ഴി​ഞ്ഞ മേ​യി​ൽ ഇൗ ​വെ​സ്സ​ലി​ൽ റാ​സ്​ ല​ഫാ​ൻ ടെ​ർ​മി​ന​ലി​ൽ നി​ന്ന്​ 207,000 m3 എ​ൽ.​എ​ൻ.​ജി ക​യ​റ്റി​യി​രു​ന്നു. തു​ർ​ക്കി​യി​ലെ ടെ​ർ​മി​ന​ൽ ഇൗ​യ​ടു​ത്ത്​ ന​വീ​ക​രി​ച്ച​തി​നാ​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ൽ.​എ​ൻ.​ജി വെ​സ്സ​ൽ ഖ​ത്ത​ർ ഗ്യാ​സി​ന്​ അ​യ​ക്കാ​നാ​യെ​ന്ന്​ ചീ​ഫ്​​എ​ക്​​സി​ക്യു​ട്ടീ​വ്​ ഒാ​ഫി​സ​ർ ഖാ​ലി​ദ്​ ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി പ​റ​ഞ്ഞു. മൊ​ത്തം 14 എ​ൽ.​എ​ൻ.​ജി ട്രെ​യ്​​നു​ക​ൾ സ്വ​ന്ത​മാ​ക്ക​ൽ, 77 മി​ല്ല്യ​ൺ ട​ൺ ആ​യി വാ​ർ​ഷി​ക മൊ​ത്ത​ഉ​ത്​​പാ​ദ​ന ശേ​ഷി വ​ർ​ധി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ​വ മൂ​ലം എ​ൽ.​എ​ൻ.​ജ​യു​ടെ വ​ർ​ധി​ത ആ​വ​ശ്യ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണ്​ ഖ​ത്ത​ർ ഗ്യാ​സ്. ഇ​തി​നാ​യാ​ണ്​ ക്യു ​െ​ഫ്ല​ക്​​സ്, ക്യു ​മാ​ക്​​സ്​ എ​ൽ.​എ​ൻ.​ജി വെ​സ്സ​ലു​ക​ൾ ക​മ്പ​നി സ്വ​ന്ത​മാ​ക്കി​യ​ത്. ഉ​ന്ന​ത ഗു​ണ​നി​ല​വാ​ര​മു​ള്ള എ​ൽ.​എ​ൻ.​ജി​യു​ടെ ആ​വ​ശ്യ​ക​ത ലേ​ക​മെ​മ്പാ​ടും കൂ​ടി​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newslng cargo
News Summary - lng cargo-qatar-qatar news
Next Story