Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആരും തന്നാലും...

ആരും തന്നാലും പരിശോധിച്ചേ സാധനങ്ങൾ വിദേശത്തേക്ക്​ കൊണ്ടുപോകാവൂ, ഖത്തർ ജയിലിൽ നിന്ന്​ നാട്ടിലെത്തിയ മുംബൈ ദമ്പതികളുടെ അനുഭവം കേൾക്കൂ

text_fields
bookmark_border
ആരും തന്നാലും പരിശോധിച്ചേ സാധനങ്ങൾ വിദേശത്തേക്ക്​ കൊണ്ടുപോകാവൂ, ഖത്തർ ജയിലിൽ നിന്ന്​ നാട്ടിലെത്തിയ മുംബൈ ദമ്പതികളുടെ അനുഭവം കേൾക്കൂ
cancel

ദോഹ: അടുത്ത ബന്ധുവിൻെറ ചതിയിൽപെട്ട്​ ഒരുവർഷം ദോഹയിൽ ജയിലിൽ കഴിഞ്ഞ്​ ഒടുവിൽ നിരപരാധികളെന്ന്​ കണ്ട്​ ഖത്തറിലെ കോടതി വെറുതെ വിട്ട മുംബൈ സ്വദേശികളായ ദമ്പതികൾ ജയിൽമോചിതരായി ജന്മനാട്ടിൽ തിരിച്ചെത്തി. മുംബൈ സ്വദേശികളായ മുഹമ്മദ്​ ഷാരിഖ്​ ഖുറേശിയും ഭാര്യ ഉനൈബ ഖുറേശിയും. ഏറെ ജീവിതപാഠങ്ങളുടെ കരുത്തുമായിട്ടായിരിക്കും ഇനി അവരുടെ ജീവിതം. വ്യാഴാഴ്​ച ഉച്ചക്ക്​ 2.30ന്​ മു​ംബൈ വിമാനത്താവളത്തിൽ ഇറങ്ങിയ ദമ്പതികൾക്കൊപ്പം ദോഹയിലെ ജയിലിൽ പിറന്ന പെൺകുഞ്ഞും ഉണ്ടായിരുന്നു. അടുത്ത ബന്ധുവായ സ്​ത്രീയുടെ ചതിയിൽപെട്ടാണ്​ ഇവർ 2019 ജൂലൈയിൽ ദോഹ ഹമദ് വിമാനത്താവളത്തിൽ പിടിയിലായത്​.

ഷാരിഖിൻെറ അമ്മായിയായ തബസും ഖുറേശിയാണ്​ ഇവരെ ചതിയിൽ പെടുത്തിയത്​. തബസും കൊടുത്തയച്ച പൊതിയിൽ 4.1 കിലോഗ്രാം ഹാഷിഷ്​ മയക്കുമരുന്നായിരുന്നു ഉണ്ടായിരുന്നത്​. ഇതറിയാതിരുന്ന ദമ്പതികൾ ഖത്തറിൽ മയക്കുമരുന്നുകേസിൽ ഗുരുതരകുറ്റം ചുമത്തപ്പെട്ട്​ ജയിലിൽ ആകുകയായിരുന്നു. എല്ലാകുറ്റത്തിൽ നിന്നും മോചിതരായാണ്​ ദമ്പതികൾ ജന്മനാടണഞ്ഞിരിക്കുന്നത്​. 2018ലാണ്​ ഇവർ വിവാഹതിരാകുന്നത്​. 2019 ജൂലൈയിലാണ്​ കേസിനാസ്​പദമായ സംഭവം നടക്കുന്നത്​. ഇവർക്കായി തബസും ഖുറേശി ദോഹയിലേക്ക്​ ടൂർ പാക്കേജ്​ ഒരുക്കുകയായിരുന്നു. യാത്ര പുറ​െപ്പടുന്നതിന്​ മുമ്പ്​ തബസും ഒരു പാക്കറ്റ്​ ഇവരെ ഏൽപ്പിച്ചിരുന്നു. ​എന്നാൽ ഇതിൽ എന്താണെന്ന്​ ദമ്പതികൾ അറിഞ്ഞിരുന്നില്ല. അടുത്ത കുടുംബക്കാരി ആയിരുന്നതിനാൽ സംശയം തോന്നിയതുമില്ല. എന്നാൽ ദോഹ ഹമദ്​ വിമാനത്താവളത്തിലെ പരിശോധനയിൽ ഇവരുടെ ​ൈകയിലെ പൊതിയിൽ മയക്കുമരുന്നാണെന്ന്​ കണ്ടെത്തി.

4.1 കിലോഗ്രാം ഹാഷിഷ്​ ആയിരുന്നു പാക്കറ്റിൽ. ഇതോടെ മയക്കുമരുന്നു കടത്ത്​ കേസിൽ ദമ്പതികൾ ഖത്തറിലെ ജയിലിൽ ആയി. പത്ത്​ വർഷം തടവും ഒരു കോടി രൂപ പിഴയും വിധിക്ക​െപ്പട്ട ഇവർ കഴിഞ്ഞ ഒരു വർഷത്തിലേ​െറയായി ഖത്തർ ജയിലിൽ കഴിയുകയായിരുന്നു. നിരപരാധിത്വം മനസിലായ ഖത്തറിലെ പ്രമുഖ മലയാളി അഭിഭാഷകനും സാമൂഹികപ്രവർത്തകനുമായ നിസാർ കോച്ചേരിയാണ്​ മോചനത്തിനായി മുന്നിട്ടിറങ്ങിയത്​. ഇന്ത്യൻ എംബസി അടക്കമുള്ള ഇന്ത്യൻ അധികൃതരുടേയും സഹായങ്ങൾ ലഭിച്ചു. ദമ്പതികൾക്ക്​ വേണ്ടി പ്രമുഖ ഖത്തരി അഭിഭാഷകനായ അബ്​ദുല്ല ഈസ അൽ അൻസാരിയാണ്​ കോടതിയിൽ ഹാജരായത്​.

ഷാരിഖിൻെറ പിതാവ്​ ശരീഫ്​ ഖുറേശി ഖത്തറിലെത്തി അഭിഭാഷകനെ നിയമിക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്​തിരുന്നു. 2020 ജനുവരിയിൽ ഇവരുടെ ജാ​മ്യാപേക്ഷ കോടതി നിരസിക്കുകയും വിചാരണകോടതിയുടെ വിധി ശരിവെക്കുകയുമായിരുന്നു. ഗർഭിണിയായിരുന്ന ഉനൈബ ജയലിൽ വച്ച്​ കഴിഞ്ഞ ഫെബ്രുവരിയിൽ പെൺകുഞ്ഞിന്​ ജൻമം നൽകിയിരുന്നു.

ഇതിന്​ ശേഷമാണ്​ അഡ്വ. നിസാർ കോച്ചേരിയെ ഷാരിഖിൻെറ പിതാവ്​ ബന്ധപ്പെടുന്നത്​. തുടർന്ന്​ ദമ്പതികൾക്കായി ഇന്ത്യയിൽ കേസ്​ ​െകാടുത്തു. തുടർന്നുള്ള അന്വേഷണത്തിൽ ഇവർക്ക്​ മയക്കുമരുന്ന്​​ കൈമാറിയ തബസും ഖുറേശി ഇന്ത്യയിലെ മയക്കുമരുന്നുസംഘത്തിലെ കണ്ണിയാണെന്ന്​ മനസിലായി. തുടർന്ന്​ ഇവരും കൂട്ടാളിയും ഇന്ത്യയിൽ അറസ്​റ്റിലായി. തുടർന്നാണ്​ ഇന്ത്യൻ അധികൃതർ ഖത്തറുമായി ബന്ധപ്പെടുന്നതും ദമ്പതികൾ കേസിൽ നിന്ന്​ മോചിതരാകുന്നതും. നടപടികൾ പൂർത്തിയായതോടെയാണ്​ ഇവർ കഴിഞ്ഞ ദിവസം ജയിൽ മോചിതരായതും ജന്മനാടണഞ്ഞതും.

വിദേശത്ത്​ പോകുന്ന ആരും മറ്റുള്ളവരിൽ നിന്ന്​ പരിശോധിക്കാതെ സാധനങ്ങൾ ഒന്നും വാങ്ങരുതെന്ന്​ ഖത്തർ അധികൃതർ ഇടക്കിടെ ഓർമപ്പെടുത്താറുണ്ട്​. നിരോധിത വസ്​തുക്കൾ അന്യരാജ്യത്തേക്ക്​ അറിഞ്ഞോ അറിയാതെയോ കടത്തുന്നത്​ ഗുരുതര കുറ്റമാണ്​. അടുത്ത ബന്ധുക്കളാണെങ്കിൽ കൂടി വിദേശത്തേക്ക്​ കൊണ്ടു​പോകാൻ തരുന്ന സാധനം എന്താണെന്ന്​ പരിശോധിച്ച്​ ഉറപ്പുവരുത്തുന്നതാണ്​ നല്ലതെന്നാണ്​ ഈ ദമ്പതികളുടെ അനുഭവങ്ങൾ നൽകുന്ന പാഠം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug caseqatar
News Summary - Listen to the experience of a Mumbai couple returning home from a Qatari jail
Next Story