ലിമോസിൻ ഡ്രൈവർമാരുടെ കൂട്ടായ്മ പിറന്നു
text_fieldsദോഹ: കുടുംബം പുലർത്താനായി വളയം പിടിക്കുന്നവർക്കായുള്ള കൂട്ടായ് മ ഖത്തറിൽ പിറന്നു. മലയാളികളുടെ മുൻൈകയാലാണ് ഖത്തർ ലിമോസി ൻ ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ (ക്യു.എൽ.ഡി.എ) എന്ന കൂട്ടായ്മ നിലവിൽ വന്നത്. ഖത്തറിലെ ലിമോസിൻ ഡ്രൈവർമാരുടെ വിവിധ കാര്യങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കാനാണ് കൂട്ടായ്മ ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ഡ്രൈവർമാരുടെ ക്ഷേമത്തിനായുള്ള കാര്യങ്ങൾക്ക് മുൻഗണന നലകും. വിവിധ സാമൂഹിക-ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്താനും ഭാവിയിൽ പദ്ധതിയുണ്ട്.
മദീന ഖലീഫയിൽ ചേർന്ന രൂപവത്കരണ യോഗത്തിൽ പ്രസിഡൻറ് മുഹമ്മദ് ഇക്ബാൽ അധ്യക്ഷത വഹിച്ചു. െഎ.സി.ബി.എഫ് പ്രസിഡൻറ് പി.എൻ. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ലോഗോയും അദ്ദേഹം പ്രകാശനം ചെയ്തു. ഇമാറ ഹെൽത്ത് കെയർ സി.ഇ.ഒ അബ്ദുൽ ഹക്കീം അംഗത്വം വിതരണത്തിന് തുടക്കം കുറിച്ചു. സ്പെയർ പാർട്സ് വിപണന രംഗത്തെ യൂനിപാർട്ടിെൻറ പ്രതിനിധികളും ഓൺലൈൻ ടാക്സി രംഗത്തെ പുതിയ കാൽവെപ്പ് ആയ കോളോ ആപ്ലിക്കേഷൻ പ്രതിനിധികളും ഇൻഷുറൻസ് കമ്പനി പ്രതിനിധികളും പങ്കെടുത്തു. ഇമാറ ഹെൽത്ത് കെയറിെൻറ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി. അംഗങ്ങൾക്ക് വോഡഫോണിെൻറ സൗജന്യ സിംകാർഡ് വിതരണവും നടത്തി. അബു മണിച്ചിറ സ്വാഗതവും ഷഫീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
