ഇന്നു മുതൽ പൂക്കളമൊരുക്കാം
text_fieldsദോഹ: ഖത്തറിലെ പ്രവാസി മലയാളികൾക്കായി ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ഗൃഹാങ്കണ പൂക്കള മത്സരത്തിന് ചൊവ്വാഴ്ച തുടക്കം.
തിരുവോണത്തെ വരവേറ്റുകൊണ്ട് ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ താമസസ്ഥലങ്ങളിൽ പൂക്കളമൊരുക്കി മത്സരത്തിൽ പങ്കുചേരാം. വീട്ടിലൊരുക്കുന്ന പൂക്കളങ്ങളുടെ ചിത്രം 'ഗൾഫ് മാധ്യമ'ത്തിലേക്ക് വാട്സ്ആപ് വഴി അയച്ചുകൊണ്ടാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്.
എട്ടാം തീയതി വൈകീട്ട് ആറിന് മുമ്പായി ലഭിക്കുന്ന ചിത്രങ്ങളിൽനിന്ന് തിരഞ്ഞെടുക്കുന്ന പൂക്കളങ്ങൾ അടുത്ത ദിവസം ഗൾഫ് മാധ്യമം ഖത്തർ (facebook.com/gulfmadhyamamqatar) ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും.
എഫ്.ബി പേജിൽ വായനക്കാർ നൽകുന്ന ലൈക്കും കമന്‍റും കൂടി പരിഗണിച്ചാവും വിഗദ്ധ സമിതി മികച്ച പൂക്കളം തിരഞ്ഞെടുക്കുന്നത്. പൂക്കളങ്ങൾക്കൊപ്പമുള്ള കുടുംബ ചിത്രവും, കളങ്ങളുടെ വ്യക്തമായ ചിത്രവും 77911899 എന്ന വാട്സ്ആപ് നമ്പറിലേക്കാണ് അയക്കേണ്ടത്.

