Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅവധി ഉത്സവമാക്കാം

അവധി ഉത്സവമാക്കാം

text_fields
bookmark_border
Qatar Tourism
cancel
camera_alt

ഈ​ദ്​ ആ​ഘോ​ഷ വേ​ള​യി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യ ക​താ​റ ബീ​ച്ച്​

ദോ​ഹ: റ​മ​ദാ​നും ക​ഴി​ഞ്ഞ്​ പെ​രു​ന്നാ​ളും ആ​ഘോ​ഷി​ച്ച​തോ​ടെ ഖ​ത്ത​റി​ലെ പ്ര​വാ​സി​ക​ൾ​ക്കും സ്വ​ദേ​ശി​ക​ൾ​ക്കും ഇ​നി ഉ​ത്സ​വ​നാ​ളു​ക​ൾ. ഖ​ത്ത​ർ ടൂ​റി​സം മു​ത​ൽ വി​വി​ധ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി സം​ഘ​ട​ന​ക​ൾ വ​രെ വി​വി​ധ പെ​രു​ന്നാ​ൾ പ​രി​പാ​ടി​ക​ളാ​ണ്​ വ​രും ദി​വ​സ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച​ത്. പൊ​തു അ​വ​ധി ഉ​ൾ​പ്പെ​ടെ 11 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പെ​രു​ന്നാ​ൾ ഒ​ഴി​വു​കാ​ല​ത്ത്​ വൈ​വി​ധ്യ​മാ​ർ​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​ണ്​ ഖ​ത്ത​ർ സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്. ഖ​ത്ത​ർ ടൂ​റി​സം സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഫീ​ൽ ഈ​ദ് ഇ​ൻ ഖ​ത്ത​ർ’ പ​രി​പാ​ടി​യി​ൽ മേ​ഖ​ല​യി​ലെ പ്ര​ശ​സ്ത കാ​ല​കാ​ര​ന്മാ​രും സം​ഗീ​ത പ്ര​തി​ഭ​ക​ളും അ​ണി​നി​ര​ക്കും. വി​ജ​യ​ക​ര​മാ​യി പ​ര്യ​വ​സാ​നി​ച്ച ‘ഫീ​ൽ വി​ൻ​റ​ർ ഇ​ൻ ഖ​ത്ത​ർ’ ആ​ഘോ​ഷ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ്​ ‘ഫീ​ൽ ഈ​ദ്​ ഇ​ൻ ഖ​ത്ത​റും’ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കു​ട്ടി​ക​ൾ​ക്കു​ള്ള ‘ഷൗ​ൻ ദി ​ഷീ​പ്പ്’ കി​ഡ്സ് ഷോ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ശ്ര​ദ്ധേ​യ​മാ​യ പ​രി​പാ​ടി​ക​ളി​ൽ ഒ​ന്ന്. ​ലു​സൈ​ൽ മ​ൾ​ട്ടി​പ​ർ​പ്പ​സ് ഹാ​ൾ വേ​ദി​യാ​വും. ഏ​ഷ്യ​ൻ ടൗ​ണി​ൽ ലോ​ക​പ്ര​ശ​സ്ത ക​ലാ​കാ​ര​ന്മാ​രു​ടെ വി​വി​ധ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റു​ന്നു​ണ്ട്. ഖ​ത്ത​ർ നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​ലെ സം​ഗീ​ത പ​രി​പാ​ടി​യാ​യ ‘ഖ​ത്ത​ർ ലൈ​വി​ന്​’ വെ​ള്ളി​യാ​ഴ്​​ച തു​ട​ക്ക​മാ​യി. അ​ൽ മ​യാ​സ തി​യ​റ്റ​റി​ൽ ആ​ദ്യ​ദി​നം ഈ​ജി​പ്ഷ്യ​ൻ ഗാ​യ​ക​ൻ ത​മി​ർ ​ഹു​സ്നി​യും ​ഡി.​ജെ റോ​ജെ​യു​മാ​ണ്​ വേ​ദി​യി​ലെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച മ​ർ​വാ​ൻ ഖൗ​രി, ന​ജ്‍വ ക​റാം, ഞാ​റ​യാ​ഴ്​​ച അ​റേ​ബ്യ​ൻ സം​ഗീ​ത വി​രു​ന്നാ​യ ഖ​ലി​ജി മ്യൂ​സി​ക്കും അ​ര​ങ്ങേ​റും. ഇ​മാ​റാ​ത്തി ഗാ​യി​ക ബ​ൽ​ഖീ​സ്, സൗ​ദി​യി​ൽ​നി​ന്നു​ള്ള ഹം​സ് ഫെ​ക്റി, ഖ​ത്ത​രി ഗാ​യ​ക​ൻ ഫ​ഹ​ദ് അ​ൽ കു​ബൈ​സി എ​ന്നി​വ​രാ​ണ് ഹി​റ്റ് ട്രാ​ക്കു​ക​ളു​മാ​യി എ​ത്തു​ന്ന​ത്. പെ​രു​ന്നാ​ളി​ന്റെ ഭാ​ഗ​മാ​യി ദോ​ഹ കോ​ർ​ണി​ഷ്, ലു​സൈ​ൽ ബൊ​ളെ​വാ​ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​ത്രി​ക​ളി​ൽ വ​ർ​ണാ​ഭ​മാ​യ വെ​ടി​ക്കെ​ട്ട്​ കാ​ഴ്​​ച​ക​ളാ​ണ്​ ഒ​രു​ക്കി​യ​ത്. ഏ​ഷ്യ​ൻ ടൗ​ണി​ൽ വെ​ള്ളി​യാ​ഴ്​​ച ആ​രം​ഭി​ച്ച സ്​​പോ​ർ​ട്​​സ്​ ​കാ​ർ​ണി​വ​ൽ ഞാ​യ​റാ​ഴ്​​ച വ​രെ നീ​ണ്ടു​നി​ൽ​ക്കും. ക​താ​റ​യി​ൽ വെ​ടി​ക്കെ​ട്ട്, സ്​​റ്റേ​ജ്​ ഷോ, ​മ്യൂ​സി​ക്​ ബാ​ൻ​ഡ്​ പ​രി​പാ​ടി​ക​ളും സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ‘ഈ​ദി​യ്യ’ സ​മ്മാ​ന വി​ത​ര​ണ​വു​മു​ണ്ട്. സൂ​ഖ്​ അ​ൽ വ​ക്​​റ​യി​ലെ ഈ​ദാ​ഘോ​ഷ​ങ്ങ​ൾ ​ശ​നി​യാ​ഴ്​​ച ആ​രം​ഭി​ക്കും.

വൈ​കീ​ട്ട് നാ​ലു​മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ്​ വി​വി​ധ പ​രി​പാ​ടി​ക​ൾ. ലു​സൈ​ൽ ബൊ​ളെ​വാ​ഡും പെ​രു​ന്നാ​ളി​ന്റെ ഭാ​ഗ​മാ​യി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ​ക്കാ​ണ്​ വേ​ദി​യൊ​രു​ക്കു​ന്ന​ത്. നൃ​ത്ത പ്ര​ക​ട​ന​ങ്ങ​ൾ, കാ​ർ​ണി​വ​ൽ, വി​ദേ​ശ ചി​ത്ര​കാ​ര​ന്മാ​രു​ടെ പ്ര​ദ​ർ​ശ​നം, ലേ​സ​ർ ലൈ​റ്റ്​ ഷോ, ​വെ​ടി​ക്കെ​ട്ട്​ എ​ന്നി​വ​യോ​ടെ പെ​രു​ന്നാ​ളി​നെ ക​ള​റാ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്​ ലു​സൈ​ൽ. അ​ൽ ബി​ദ്ദ പാ​ർ​ക്കി​ലെ മെ​ഗാ പാ​ർ​ക്ക്​ കാ​ർ​ണി​വ​ൽ ഏ​പ്രി​ൽ 30 വ​രെ നീ​ണ്ടു​നി​ൽ​ക്കും. ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ പു​ല​ർ​​ച്ച ര​ണ്ടു​വ​രെ​യാ​ണ്​ കാ​ർ​ണി​വ​ൽ. പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലു​സൈ​ൽ വി​ൻ​റ​ർ വ​ണ്ട​ർ​ലാ​ൻ​ഡ് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി 28 വ​രെ തു​റ​ന്നു​ന​ൽ​കും.

മാ​പ്പി​ള​പ്പാ​ട്ടു​മാ​യി അ​സ​ർ​മു​ല്ല

ചെ​റി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​ശ​സ്ത​രാ​യ മാ​പ്പി​ള​പ്പാ​ട്ട്​ ഗാ​യ​ക​ർ എ​ര​ഞ്ഞോ​ളി മൂ​സ, പീ​ർ മു​ഹ​മ്മ​ദ്​ എ​ന്നി​വ​രു​ടെ ഓ​ർ​മ​ക്കാ​യി മ​ധു​ര​മൂ​റു​ന്ന പാ​ട്ടു​ക​ളു​മാ​യി ‘അ​സ​ർ മു​ല്ല’ ശ​നി​യാ​ഴ്​​ച അ​ര​ങ്ങേ​റും. ലൈ​വ് വ്യൂ ​പ്രൊ​ഡ​ക്ഷ​ൻ​സ്​ ബാ​ന​റി​ൽ താ​ഹ കു​റ്റി​ച്ചാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന പ​രി​പാ​ടി​യി​ൽ ദോ​ഹ​യി​ലെ ഗാ​യ​ക​രാ​യ ആ​ഷി​ക് മാ​ഹി, ശി​വ​പ്രി​യ, ഹി​ബ, ഷാ​ജി, ഹം​ന ആ​സാ​ദ്, ജ​സീം എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴു​മ​ണി​ക്ക്‌ ഐ.​സി.​സി അ​ശോ​ക ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സൗ​ജ​ന്യ​മാ​ണ്​ പ്ര​വേ​ശ​നം.

ചി​ത്ര​ഗീ​തം ഇ​ന്ന്​

തെ​ന്നി​ന്ത്യ​ൻ സം​ഗീ​ത ആ​സ്വാ​ദ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ഗാ​യി​ക കെ.​എ​സ്.​ ചി​ത്ര പെ​രു​ന്നാ​ൾ വി​രു​ന്നാ​യ ‘ചി​ത്ര​ഗീ​തം’ ശ​നി​യാ​ഴ്​​ച അ​ര​ങ്ങേ​റും.

ഖ​ത്ത​റി​ലെ പ്ര​ശ​സ്​​ത പാ​ച​ക പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ മ​ല​ബാ​ർ അ​ടു​ക്ക​ള നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ചി​ത്ര​ഗീ​ത​ത്തി​ന്​ അ​ൽ അ​റ​ബ്​ സ്​​പോ​ർ​ട്​​സ്​ ക്ല​ബ്​ ഹാ​ൾ വേ​ദി​യാ​വും. വൈ​കീ​ട്ട് 6.30നാ​ണ്​ പ​രി​പാ​ടി. ക​ണ്ണൂ​ർ ഷെ​രീ​ഫ്, ​പി​ന്ന​ണി ഗാ​യ​ക​ൻ കെ.​കെ. നി​ഷാ​ദ്, വ​യ​ലി​നി​സ്​​റ്റ്​ വേ​ദ​മി​ത്ര എ​ന്നി​വ​ർ കെ.​എ​സ്.​ ചി​ത്ര​ക്കൊ​പ്പം വേ​ദി​യി​ലെ​ത്തും. ര​ണ്ടു ദി​വ​സം മു​മ്പു​ത​ന്നെ കെ.​എ​സ്.​ ചി​ത്ര​യും സം​ഘ​വും ദോ​ഹ​യി​ൽ എ​ത്തി​യി​രു​ന്നു. വി​നീ​ത്​ ശ്രീ​നി​വാ​സ​ൻ ന​യി​ക്കു​ന്ന ‘ഹൃ​ദ്യം’ ഏ​പ്രി​ൽ 27ന്​ ​അ​ൽ അ​റ​ബി സ്​​പോ​ർ​ട്​​സ്​ ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.

കെ.​എ​സ്. ചി​ത്ര​ക്ക്​ ദോ​ഹ​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Tourism'Feel Eid in Qatar'
News Summary - Let's celebrate the holiday
Next Story