സുഹൃത്തുക്കളുടെ ട്രാഫിക് പിഴയൊടുക്കാം, ഇനി മെട്രാഷിലൂടെ
text_fieldsകുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ ട്രാഫിക് പിഴകളും ഇനി മുതൽ ഓൺലൈനായി മെട്രാഷിലൂടെ അടക്കാം. മറ്റുള്ളവരുടെ ഗതാഗത നിയമലംഘനങ്ങളുടെ പിഴയൊടുക്കാൻ ഇനി മെട്രാഷ് ആപ്പിലൂടെ സാധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രധാന മെനുവിൽ നിന്ന് "ട്രാഫിക്" (Traffic) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് "ലംഘനങ്ങൾ" (Violations) എന്നതിൽ ക്ലിക്ക് ചെയ്ത് "മറ്റ് വാഹനങ്ങളുടെ ലംഘനങ്ങൾ" (Other Vehicle Violations) എന്ന പുതിയ ഓപ്ഷൻ തിരഞ്ഞെടുത്ത് ആവശ്യമായ വാഹന വിവരങ്ങൾ നൽകി പേയ്മെന്റ് പൂർത്തിയാക്കാം. പേയ്മെന്റ് പൂർത്തിയായ ഉടൻ തന്നെ ഡിജിറ്റൽ റസീപ്റ്റ് ലഭിക്കുകയും നടപടിക്രമങ്ങൾ പൂർത്തീകരിക്കപ്പെടുകയും ചെയ്യും.
രാജ്യത്തെ സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൽവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം മെട്രാഷ് ആപ്പിൽ ഈ പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. വിസ, ട്രാഫിക്, റെസിഡൻസി, മറ്റ് ആഭ്യന്തര മന്ത്രാലയ സേവനങ്ങൾ, ഓൺലൈൻ റിപ്പോർട്ടിങ് തുടങ്ങിയ നിരവധി സേവനങ്ങൾ മെട്രാഷ് പ്ലാറ്റ്ഫോമിലൂടെ പൗരന്മാർക്കും താമസക്കാർക്കും ലഭ്യമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

