ലഖ്വിയക്ക് ഇനി പുതിയ കുപ്പായം
text_fieldsദോഹ: ആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയയുടെ പോരാളികൾ ഇനി മുതൽ പുതിയ യൂണിഫോമുകളിൽ പ്രത്യക്ഷപ്പെടും. സേനയുടെ അംഗീകൃത ഉദ്യോഗസ്ഥർക്കും നോൺ–കമ്മീഷൻഡ് ഓഫീസർമാർക്കും വ്യക്തികൾക്കുമുള്ള പുതിയ യൂണിഫോമുകൾക്ക് ലഖ്വിയ അംഗീകാരം നൽകി. ഓഫീസർമാരുടെ റാങ്കുകൾക്കനുസരിച്ചാണ് യൂണിഫോം തയ്യാറാക്കിയിരിക്കുന്നത്.
ഖത്തരി പൈതൃകം ഉൾപ്പെടുത്തിയിട്ടുള്ളതാണ് പുതിയ യൂണിഫോം. ലോഗോയിൽ ഖത്തർ ദേശീയ പതാകയുടെ നിറവും ചേർത്തിട്ടുണ്ട്.
അതേസമയം, ലഖ്വിയയുടെ വാർഷിക പരിശീലന പരിപാടികൾക്ക് സമാപനമായി. ലഖ്വിയയുടെ ൈട്രനിങ് ആൻഡ് കോഴ്സസ് ഡിപ്പാർട്ട്മെൻറ് പരിപാടികളുടെ ഭാഗമായി നൂറിലധികം ആക്ടിവിറ്റികൾ സംഘടിപ്പിച്ചു.
നിരവധി സുരക്ഷാ ഏജൻസികളാണ് പരിശീലനത്തിൽ പങ്കെടുത്തത്. ഖത്തറിന് പുറമേ, കുവൈത്തിൽ നിന്നുള്ള സൈനിക, സിവിൽ സംഘടനകളും ഇതിൽ പങ്കെടുത്തു. ഉദ്യോഗസ്ഥർക്ക് മികച്ച പരിശീലനം നൽകാൻ ലഖ്വിയ എപ്പോഴും ശ്രദ്ധിച്ചുവരുന്നുണ്ട്. വർഷം തോറും പ്രത്യേക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പും ലഖ്വിയ നടത്തിവരുന്നുണ്ട്.മികച്ച പങ്കാളിത്തമാണ് ഇതിന് ലഭിക്കുന്നത്. വിവിധ സൈനിക, സുരക്ഷാ ഏജൻസികളാണ് പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
