മാഞ്ചസ്റ്റർ ഡെർബിക്ക് സുരക്ഷയൊരുക്കി ലഖ്വിയ
text_fieldsഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ ഡെർബി ഫുട്ബാളിന്റെ സുരക്ഷാ സംഘാടനത്തിൽ ഭാഗമായ ഖത്തർ ആഭ്യന്തര സുരക്ഷാ സേന
ദോഹ: ഞായറാഴ്ച രാത്രിയിൽ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോഡിൽ നിന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ ഡെർബിയിൽ സുരക്ഷാ ദൗത്യവുമായി ഖത്തർ ആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയ. മാഞ്ചസ്റ്റർ യുനൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലെ ശ്രദ്ധേയമായ നാട്ടങ്കത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളിലാണ് ബ്രിട്ടീഷ് സുരക്ഷാ സേനക്കൊപ്പം ലഖ്വിയയും പങ്കെടുക്കുന്നത്. സ്പോർട്സ് മേളകളുടെ സംഘാടനത്തിലെ സുരക്ഷാ മേഖലയുമായി ബന്ധപ്പെട്ട ഖത്തർ സേനയുടെ പരിചയം പകർന്നു നൽകുകയും, ഒപ്പം, ആതലിഥേയ വിഭാഗങ്ങളുടെ പരിചയം മനസ്സിലാക്കുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
സുരക്ഷാ സേനയുടെ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുകയും, സേവനങ്ങൾ പ്രകടമാക്കുകയും ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
2022 ലോകകപ്പ് ഫുട്ബാളും നിരവധി അന്തർദേശീയ ടൂർണമെന്റുകളും ഉൾപ്പെടെ പഴുതടച്ച സുരക്ഷയോടെ സംഘടിപ്പിച്ച ഖത്തർ സുരക്ഷാ വിഭാഗങ്ങൾ 2024 പാരീസ് ഒളിമ്പിക്സ്, പാരാലിമ്പിക്സ് എന്നിവയുടെ സംഘാടനത്തിലും ശ്രദ്ധേയ സാന്നിധ്യം വഹിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

