ലെജൻഡറി ക്രിക്കറ്റ്: ഇന്ത്യൻ മഹാരാജാസിന് വിജയത്തുടക്കം
text_fieldsമസ്കത്ത്: അൽ അമീറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ലെജൻഡറി ക്രിക്കറ്റ് ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ മഹാരാജാസ് ആറ് വിക്കറ്റിന് ഏഷ്യ ലയൺസിനെ പരാജയപ്പെടുത്തി. യൂസുഫ് പത്താൻ തട്ടുതകർപ്പൻ ബാറ്റിങ്ങിലൂടെ നേടിയ അർധ സെഞ്ച്വറിയും മികച്ച പിന്തുണയമായി ക്യാപ്റ്റൻ കൈഫും മുന്നിൽ നിന്ന് നയിച്ചതോടെയാണ് ഇന്ത്യൻ മഹാരാജാസിന് വിജയം എളുപ്പമായത്. പത്താൻ 40 പന്തിൽ 80 റൺസെടുത്ത് റണ്ണൗട്ടാകുകയായിരുന്നു. അഞ്ച് സിക്സും ഒമ്പതും ഫോറും അടങ്ങിയതായിരുന്നു പത്താന്‍റെ ഇന്നിങ്സ്. കൈഫ് 37 പന്തിൽ പുറത്താകാതെ 42 റൺസുമെടുത്തു.
ടോസ് നേടിയ ഇന്ത്യൻ മഹാരാജാസ് ഏഷ്യ ലയൺസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണെടുത്തത്. എന്നാൽ ഇന്ത്യ മഹാരാജാസ് 19.1 ഓവറിൽ വിജയം കാണുകയായിരുന്നു. ഉപുൽ തരങ്കിന്‍റെയും (46ൽ പന്തിൽ 66 റൺസ്) ക്യാപ്റ്റൻ മിസ്ബുഉൽ ഹഖിന്‍റെയും (30 പന്തിൽ 44) പ്രകടനാമാണ് ഏഷ്യൻ ലയൺസിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. കമ്രാൻ അക്മൽ 25 റൺസുമെടുത്തു. ഇന്ത്യൻ മഹാരാജാസിന് വേണ്ടി ഗോണി മൂന്നും ഇർഫാൻ പത്താൻ രണ്ടും വിക്കറ്റെടുത്തു. സെവാഗിന്‍റെ അഭാവത്തിൽ മുഹമ്മദ് കൈഫായിരുന്നു ഇന്ത്യൻ മഹാരാജാസിനെ നയിച്ചിരുന്നത്. യുവരാജും ഉണ്ടായിരുന്നില്ല.
വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ വേൾഡ് ജയന്റ്സ് ഏഷ്യ ലയൺസുമായി ഏറ്റുമുട്ടും. അതേസമയം, തണുത്ത പ്രതികരണമായിരുന്നു കാണികളുടെ ഭാഗത്ത് നിന്നുണ്ടായിരുന്നത്. വളരെ കുറഞ്ഞ ആളുകൾ മാത്രമാണ് ഇന്നലെ കളി കാണാൻ എത്തിയത്. ഗാലറിയുടെ ഭൂരിഭാഗവും ഒഴിഞ്ഞ് കിടക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

