Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​തി​ഹാ​സ കൊ​ളം​ബി​യ​ൻ...

ഇ​തി​ഹാ​സ കൊ​ളം​ബി​യ​ൻ ​ഗാ​യി​ക ഷ​കീ​റ ഖ​ത്ത​റി​ൽ

text_fields
bookmark_border
ഇ​തി​ഹാ​സ കൊ​ളം​ബി​യ​ൻ ​ഗാ​യി​ക ഷ​കീ​റ ഖ​ത്ത​റി​ൽ
cancel

ലാ​റ്റി​ൻ സം​​ഗീ​ത​ത്തി​ന്റെ രാ​ജ്ഞി​യെ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന കൊ​ളം​ബി​യ​ൻ ​ഗാ​യി​ക ഷ​കീ​റ​യെ അ​റി​യാ​ത്ത​വ​ർ ചു​രു​ക്ക​മാ​യി​രി​ക്കും. 2010ൽ ​ഫി​ഫ ലോ​ക​ക​പ്പി​ന്റെ ഔ​ദ്യോ​​ഗി​ക ​ഗാ​ന​മാ​യ വ​ക്കാ... വ​ക്കാ... ആ​ല​പി​ച്ചു​കൊ​ണ്ട് ലോ​ക​മെ​ങ്ങു​മു​ള്ള ആ​രാ​ധ​ക​രു​ടെ മ​ന​സ്സ് കീ​ഴ​ട​ക്കി​യ ഈ ​ഇ​തി​ഹാ​സ ​ഗാ​യി​ക, നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും മി​ക​ച്ച മ​റ്റൊ​രു ഫി​ഫ ലോ​ക​ക​പ്പി​ന് ആ​തി​ഥ്യ​മ​രു​ളി​യ ഖ​ത്ത​റി​ന്റെ മ​ണ്ണി​ലേ​ക്കെ​ത്തു​ന്നു. ഏ​പ്രി​ൽ ഒ​ന്നി​ന് 974 സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഷ​കീ​റ​യു​ടെ സം​​ഗീ​ത​പ​രി​പാ​ടി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ലാ​സ് മു​ഹെ​റ​സ് യ ​നോ യോ​റ​ൻ എ​ന്ന ഏ​റ്റ​വും ഒ​ടു​വി​ലാ​യി ഇ​റ​ങ്ങി​യ ആ​ൽ​ബ​ത്തി​ന്റെ വേ​ൾ​ഡ് ടൂ​റി​ന്റെ ഭാ​​ഗ​മാ​യാ​ണ് ഷ​കീ​റ ഖ​ത്ത​റി​ലേ​ക്ക് എ​ത്തു​ന്ന​ത്. വി​സി​റ്റ് ഖ​ത്ത​റി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഷ​കീ​റ​യു​ടെ 12ാമ​ത്തെ സ്റ്റു​ഡി​യോ ആ​ൽ​ബ​മാ​ണ് ലാ​സ് മു​ഹെ​റ​സ് യ ​നോ യോ​റ​ൻ. സ്ത്രീ​ക​ൾ ഇ​നി ക​ര​യ​രു​ത് എ​ന്നാ​ണ് ഈ ​സ്പാ​നി​ഷ് വ​രി​യു​ടെ അ​ർ​ത്ഥം. ഏ​ഴു വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഷ​കീ​റ ഒ​രു സം​​ഗീ​ത ആ​ൽ​ബം 2024ൽ ​പു​റ​ത്തി​റ​ക്കി​യ​ത്. ഇ​തി​ന് മി​ക​ച്ച ലാ​റ്റി​ൻ ആ​ൽ​ബ​ത്തി​നു​ള്ള ​ഗ്രാ​മി പു​ര​സ്കാ​ര​വും ല​ഭി​ച്ചി​രു​ന്നു.

അ​ന്താ​രാ​ഷ്ട്ര പോ​പ്പ് സം​ഗീ​ത​ത്തി​ലെ ഏ​റ്റ​വും ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട ഒ​ന്നാ​ണ് ലാ​സ് മു​ഹെ​റ​സ് യ ​നോ യോ​റ​ൻ. സ്പാ​നി​ഷ് ഫു​ട്ബാ​ള​ർ ജെ​റാ​ഡ് പി​ക്വെ​യു​മാ​യു​ള്ള ദാ​മ്പ​ത്തി​ക ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ​തി​ന് ശേ​ഷം ഷ​കീ​റ ചെ​യ്ത ആ​ദ്യ ആ​ൽ​ബം കൂ​ടി​യാ​ണി​ത്.

വേ​ദ​ന​യെ ക​രു​ത്താ​യും അ​തി​ജീ​വ​ന​ത്തി​നു​ള്ള ഊ​ർ​ജ്ജ​മാ​യും മാ​റ്റു​ക എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് ഈ ​ആ​ൽ​ബം അ​വ​ർ ചെ​യ്ത​ത്. വേ​ൾ​ഡ്ടൂ​റി​ന്റെ ഭാ​​ഗ​മാ​യി ഖ​ത്ത​റി​ലെ​ത്തു​ന്ന ഷ​കീ​റ​യു​ടെ സം​​ഗീ​ത​നി​ശ ഒ​രു മ്യൂ​സി​ക് നൈ​റ്റി​ന് അ​പ്പു​റം ജീ​വി​ത​ത്തി​ൽ വെ​ല്ലു​വി​ളി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് മൂ​ന്നേ​റാ​നു​ള്ള പ്ര​ചോ​ദ​നം കൂ​ടി​യാ​കു​മെ​ന്ന് തീ​ർ​ച്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shakiraQatar Newsgulf news malayalamLegendary Singer
News Summary - Legendary Colombian singer Shakira in Qatar
Next Story