ആംബുലൻസ് സേവനം മെച്ചപ്പെടുത്തി ലീൻ പ്രീ-പാക്ക് സംവിധാനം
text_fieldsഹമദ് മെഡിക്കൽ കോർപറേഷൻ ആംബുലൻസ്
ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനിലെ ആംബുലൻസ് (എച്ച്.എം.സി.എ.എസ്) സേവനം കൂടുതൽ കാര്യക്ഷമമാക്കി ലീൻ പ്രീ പാക്ക് സംവിധാനം. അടിയന്തര കോളുകളോടുള്ള പ്രതികരണം മെച്ചപ്പെടുത്തുകയും രോഗികൾക്ക് ഫലപ്രദമായ പരിചരണം ലഭ്യമാക്കുന്നതിനും പുതിയ സംവിധാനം സഹായകമായെന്നാണ് റിപ്പോർട്ട്.
കാര്യക്ഷമതയും ഫലപ്രാപ്തിയും മെച്ചപ്പെടുത്തുന്നതിനുള്ള മാനേജ്മെന്റ് രീതികളുടെ ഒരു കൂട്ടമാണ് ലീൻ. ആവശ്യമില്ലാത്ത പ്രവർത്തനങ്ങളും കാര്യങ്ങളും കുറക്കുകയും ഇല്ലാതാക്കുകയും ചെയ്യുകയാണ് ലീനിന്റെ പ്രധാന തത്ത്വം. അത്യാഹിത വിഭാഗത്തിൽ ആംബുലൻസ് ടേൺറൗണ്ട് ടൈം (എ.ടി.എ.ടി) മെച്ചപ്പെടുത്തുന്നതിനായി ആംബുലൻസ് സർവിസ് രോഗികളുടെ സപ്ലൈ ചെയിൻ പ്രക്രിയകൾ പരിഷ്കരിച്ചതായി ഹമദ് മെഡിക്കൽ കോർപറേഷനിലെ ആംബുലൻസ് സർവിസുമായി ബന്ധപ്പെട്ട ലീൻ നടപ്പാക്കിയതിന്റെ സ്വാധീനം എന്ന തലക്കെട്ടിൽ ജേണൽ ഓഫ് എമർജൻസി മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് വെളിപ്പെടുത്തി. പഠനറിപ്പോർട്ട് ക്യുസയൻസ് ഡോട്ട് കോമിൽ പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്.
എച്ച്.എം.സി, യൂനിവേഴ്സിറ്റി ഓഫ് ഹെർട്ട്ഫോർഡ്ഷെയർ, ഹാറ്റ്ഫീൽഡ് യു.കെ, വെയിൽ കോർണൽ മെഡിസിൻ-ഖത്തർ, നോർത്തുംബ്രിയ യൂനിവേഴ്സിറ്റി, ന്യൂകാസിൽ ഒൺടൈൻ യു.കെ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും സംഘടനകളും ഉൾപ്പെടുന്ന പഠനത്തിന്റെ രചയിതാക്കൾ സഞ്ജയ് രഗ്ഭീർ, പദാരത് ഗംഗാറാം, ഗിലൂം അലിനിയർ, ഹസൻ ഫർഹത് എന്നിവരാണ്.
എച്ച്.എം.സി ആംബുലൻസ് സർവീസിൽ നടപ്പാക്കിയ ലീൻ പ്രീ-പാക്ക് ആശയത്തിലൂടെ ക്ലിനിക്കൽ ആപ്ലിക്കേഷനുകളുടെ വേഗത്തിലുള്ള പ്രക്രിയ, റീസ്റ്റോക്കിങ് നടപടികൾ, ആംബുലൻസ് പരിശോധനകൾ എന്നിവ പ്രോത്സാഹിപ്പിച്ചതായി പഠനം കണ്ടെത്തി. അത്യാഹിത വിഭാഗത്തിലെ ആംബുലൻസ് ടേൺറൗണ്ട് ടൈമിനെ സ്വാധീനിച്ച ഇത് എമർജൻസി കോളുകളോടുള്ള പ്രതികരണവും രോഗികൾക്ക് ഫലപ്രദമായ പരിചരണത്തിലേക്കുള്ള പ്രവേശനവും മെച്ചപ്പെടുത്തി. ഫിഫ ലോകകപ്പ് ഉൾപ്പെടെയുള്ള വമ്പൻ ഇവന്റുകളിൽ പ്രവർത്തിക്കുന്നതിനായി നിരവധി താൽക്കാലിക ജീവനക്കാരെ നിയമിക്കുമ്പോൾ ഈ സമീപനം മുകളിലുള്ള ജോലികൾ ലളിതമാക്കിയതായും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ആംബുലൻസ് റീസ്റ്റോക്കിങ് പ്രക്രിയകളിലും ഇ.ഡി എ.ടി.എ.ടിലും മോഡുലാർ പ്രീ-പാക്ക് കിറ്റുകളുടെ സ്വാധീനവും പഠനം വിലയിരുത്തി. ലീൻ പ്രീ-പാക്ക് സംവിധാനത്തെക്കുറിച്ച ആംബുലൻസ് സർവിസ് ജീവനക്കാരുടെ അഭിപ്രായങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ജീവനക്കാർക്കിടയിൽ സർവേ നടത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

