പ്രമുഖ ടി.വി. അവതാരകൻ ജാസിം അബ്ദുൽ അസീസ് അന്തരിച്ചു
text_fieldsജാസിം മുഹമ്മദ് അബ്ദുൽ അസീസ്
ദോഹ: ഖത്തറിലെ പ്രമുഖ ടെലിവിഷൻ അവതാരകനായ ജാസിം മുഹമ്മദ് അബ്ദുൽ അസീസ് അന്തരിച്ചു. ഖത്തർ ടി.വിയിൽ 1983 മുതൽ നിരവധി പരിപാടികളുടെ അവതാരകനായ ജാസിം അബ്ദുൽ അസീസ്, ഇംറഹ് വർബഹ് എന്ന പരിപാടിയിലൂടെയാണ് േപ്രക്ഷകരുടെ മനസ്സിലിടം നേടിയത്. അദ്ദേഹത്തിെൻറ മികച്ച േപ്രാഗ്രാമുകളിലൊന്നാണ് ഇംറഹ് വർബഹ്.
കൂടാതെ ഈദ് നൈറ്റ് പരിപാടിയും ജാസിം അബ്ദുൽ അസീസിനെ പ്രസിദ്ധനാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. വാർത്താ ബുള്ളറ്റിനുകൾ വായിക്കുന്നതിലും മിടുക്ക് കാണിച്ച അദ്ദേഹം, നിരവധി ദേശീയ ദിന പരിപാടികളടക്കം അവതരിപ്പിച്ചിട്ടുണ്ട്. ദേശീയ ദിന പരിപാടിയായ 'ദി ഡേ ഓഫ് ഗ്ലോറി ആൻഡ് ൈപ്രഡ്' എന്ന പരിപാടിയുടെ അവതാരകനായിരുന്നു അദ്ദേഹം.
ജാസിം മുഹമ്മദ് അബ്ദുൽ അസീസിെൻറ നിര്യാണത്തിൽ ഖത്തറിലെ ടെലിവിഷൻ േപ്രക്ഷക ലോകവും അദ്ദേഹത്തിെൻറ സഹപ്രവർത്തകരും പ്രിയപ്പെട്ടവരും അനുശോചനവും ദുഃഖവും രേഖപ്പെടുത്തി. അവതരണത്തിന് പുറമേ, തെൻറ ശബ്ദത്താലും ജാസിം േപ്രക്ഷകർക്ക് പ്രിയപ്പെട്ടവനായിരുന്നു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് വേണ്ടിയുള്ള അദ്ദേഹത്തിെൻറ വികാരനിർഭരമായ പ്രാർഥന ഏറെ പ്രസിദ്ധി നേടിയിരുന്നു. സമർപ്പിതനായ മാധ്യമപ്രവർത്തകനായിരുന്നു ജാസിം അബ്ദുൽ അസീസെന്ന് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് ആൽഥാനി പറഞ്ഞു. മറ്റുള്ളവർക്ക് മാതൃകയായിരുന്നു അദ്ദേഹമെന്നും അദ്ദേഹത്തിെൻറ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അനുശോചനം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ദൈവത്തിെൻറ കാരുണ്യം അദ്ദേഹത്തിന് മേൽ വർഷിക്കട്ടെ എന്ന് പ്രാർഥിച്ച് ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽഥാനിയും ജാസിം അബ്ദുൽ അസീസിെൻറ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.ഖത്തർ മീഡിയ കോർപറേഷൻ സി.ഇ.ഒ ശൈഖ് അബ്ദുറഹ്മാൻ ബിൻ ഹമദ് ആൽഥാനിയും ജാസിമിെൻറ വിയോഗത്തിൽ അനുശോചനവും ദുഃഖവും അറിയിച്ചു.രാജ്യത്തിനുവേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നുവെന്നും കുടുംബത്തിെൻറ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ഖത്തർ മീഡിയ കോർപറേഷൻ സി.ഇ.ഒ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.