പ്രമുഖ പണ്ഡിതൻ ഡോ. ഹാഷിം അൽ മഷ്ഹദാനി നിര്യാതനായി
text_fieldsദോഹ: ഖത്തറിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതൻ ഡോ. ഹാഷിം അൽ മഷ്ഹദാനി ദോഹയിൽ നിര്യാതനായി.69 വയസ്സായിരുന്നു. നിരവധി മതകാര്യ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഖത്തർ ടി.വിയിൽ പല പരിപാടികളും അവതരിപ്പിച്ചിട്ടുമുണ്ട്. ഇറാഖ് സ്വദേശിയായ അദ്ദേഹത്തിന് ഖത്തർ പൗരത്വമുണ്ട്. 1952ൽ ബഗ്ദാദിൽ ജനിച്ചു. 74ൽ ബഗ്ദാദ് യൂനിവേഴ്സിറ്റിയിൽ നിന്ന് ശരീഅ വിഷയത്തിൽ ബാച്ചിലർ ബിരുദം നേടി. 1986ൽ പാകിസ്താനിലെ പഞ്ചാബ് യൂനിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റേഴ്സ് ബിരുദം നേടി.
സുഡാൻ ഉംദർമൻ യൂനിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും നേടി. ഖത്തർ ഇസ്ലാമിക മതകാര്യ മന്ത്രാലയം ഔഖാഫിൽ നിരവധി പ്രധാന ചുമതലകൾ വഹിച്ചു.1998 മുതൽ 2000 വരെ ഇമാമുമാരെയും പ്രസംഗകരെയും നിയമിക്കുന്ന വകുപ്പിെൻറ തലവനായിരുന്നു. ദഅ്വ വകുപ്പിെൻറ കുടുംബകാര്യവിഭാഗത്തിെൻറ മേധാവിയായി 2000 മുതൽ 2001വരെയും പ്രവർത്തിച്ചു. ഏറക്കാലം അൽറയ്യാൻ മസ്ജിദിൽ ഇമാം ആയി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

