കളം നിറയാൻ മുൻനിര ചെസ് താരങ്ങൾ
text_fieldsദോഹ: ചാമ്പ്യൻഷിപ്പിൽ ലോകത്തെ മുൻനിര ചെസ് താരങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്.
ഇന്ത്യയിൽനിന്നുള്ള ലോക റാപ്പിഡ് ചാമ്പ്യൻ ഗുകേഷ് ദൊമ്മരാജു, നിലവിലെ 2024 ലോക ബ്ലിറ്റ്സ് ചാമ്പ്യൻ യാൻ നെപോംനിയാച്ചി, ഫാബിയാനോ കരുവാന, അനിഷ് ഗിരി, വെസ്ലി സോ, ലെവോൻ അരോണിയൻ, വിൻസെന്റ് കീമർ, അർജുൻ എറിഗൈസി, നോഡിർബെക് അബ്ദുസത്തോറോവ്, ആർ. പ്രഗ്നാനന്ദ, യാഗിസ് കാൻ എർദോഗ്മസ്, എഡിസ് ഗുറൽ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ റഷ്യൻ ഗ്രാൻഡ്മാസ്റ്റർ അലക്സാണ്ടർ ഗ്രിഷുക്, 2016ൽ ദോഹയിൽ നടന്ന ലോക റാപ്പിഡ് ചെസ് കിരീടം നേടിയ യുക്രെയ്നിയൻ ഗ്രാൻഡ്മാസ്റ്റർ വാസിലി ഇവഞ്ചുക് എന്നിവരും മാറ്റുരക്കും.
റഷ്യൻ ഗ്രാൻഡ്മാസ്റ്റർ ഇവാൻ സെംലിയാൻസ്കി (15), തുർക്കിഷ് പ്രതിഭ യാഗിസ് കാൻ എർദോഗ്മസ് (14), ഉസ്ബെക്ക് ഇന്റർനാഷനൽ മാസ്റ്റർ മുഹമ്മദ് സാഹിദ് സുയാറോവ് (16) തുടങ്ങി നിരവധി വളർന്നുവരുന്ന താരങ്ങളുടെ പങ്കാളിത്തവും സമിതി പ്രഖ്യാപിച്ചു.
വനിതാ വിഭാഗത്തിൽ അഞ്ചുതവണ ലോക ചാമ്പ്യനായ ചൈനയുടെ ജു വെൻജുൻ പങ്കാളിത്തം ഔദ്യോഗികമായി ഉറപ്പിച്ചു. ലോക രണ്ടാം നമ്പർ താരം ചൈനയുടെ ടാൻ സോങ്വി, റഷ്യൻ ഗ്രാൻഡ്മാസ്റ്റർ അലക്സാണ്ട്ര ഗോറിയാക്കിന, കസാഖ്സ്താന്റെ ബിബിസാര അസ്സൗബയേവ, 2016ൽ ദോഹയിൽ റാപ്പിഡ്, ബ്ലിറ്റ്സ് കിരീടങ്ങൾ നേടിയ അന്ന മുസിചുക്, സഹോദരി മരിയ മുസിചുക്, റഷ്യൻ ഗ്രാൻഡ്മാസ്റ്റർ കാതറീന ലാഗ്നോ തുടങ്ങി 130 താരങ്ങൾ വനിതാ വിഭാഗത്തിൽ മാറ്റുരക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

