ലഹരിഭീകരത ചെറുക്കാൻ നിയമനിർമാണം വേണം -ഇർശാദ് സ്നേഹ സംഗമം
text_fieldsഅശ്റഫ് സഖാഫി നടക്കാവ് (പ്രസിഡന്റ്), ശംസുദ്ദീൻ മുതുകാട് (ജന. സെക്ര), കുട്ടി നടുവട്ടം (ഫിനാൻസ് സെക്ര)
ദോഹ: ലഹരിഭീകരതക്കെതിരെ പഴുതടച്ച നിയമനിർമാണം വേണമെന്ന് ഖത്തർ ഐൻ ഖാലിദിൽ നടന്ന പന്താവൂർ ഇർശാദ് സ്നേഹസംഗമം അഭിപ്രായപ്പെട്ടു. മദ്യ-മയക്കു വസ്തുക്കളുടെ വ്യാപനത്തിൽ സർക്കാർ മൃദുസമീപനം വെടിയണമെന്നും സംഗമം ആവശ്യപ്പെട്ടു.
ഇർശാദ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് മൗലവി അയിലക്കാട് അധ്യക്ഷതവഹിച്ചു. അൽ സുവൈദ് ഗ്രൂപ് എം.ഡി ഡോ. ഹംസ വളപ്പിൽ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി വാരിയത്ത് മുഹമ്മദലി പദ്ധതി അവതരിപ്പിച്ചു. ഐ.സി.എഫ് നേതാക്കളായ ജഅ്ഫർ തങ്ങൾ (മമ്പുറം), സുറൂർ ഉമർ, സിദ്ദീഖ് എറണാകുളം, വിദ്യാഭവൻ ഖത്തർ ചാപ്റ്റർ ചെയർമാൻ ജലീൽ വെളിയങ്കോട്, ജദീദ് അദനി, സിദ്ദീഖ് ചെറുവല്ലൂർ, കുട്ടി നടുവട്ടം, മൻസൂർ കെ.വി എന്നിവർ സംസാരിച്ചു. പറവണ്ണ അബ്ദുറസാഖ് മുസ്ലിയാർ മുഖ്യ രക്ഷാധികാരിയും ഡോ. ഹംസ അൽ സുവൈദ് ചെയർമാനുമായി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: അശ്റഫ് സഖാഫി നടക്കാവ് (പ്രസിഡന്റ്), ശംസുദ്ദീൻ മുതുകാട് (ജന. സെക്രട്ടറി), കുട്ടി നടുവട്ടം (ഫിനാൻസ് സെക്രട്ടറി), ശംസുദ്ദീൻ മാമ്പുള്ളി, ഹസൻ സഖാഫി ആതവനാട്, സുഹൈർ ഇല്ലത്ത്, മുസ്തഫ മറവഞ്ചേരി (വൈസ് പ്രസിഡന്റുമാർ), ജലീൽ വെളിയങ്കോട്, നജീബ് കാളാച്ചാൽ, മൻസൂർ കെ. വി, അബ്ദുർറസാഖ് കല്ലൂർമ (സെക്രട്ടറിമാർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

