Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലുലു ഹൈപർമാർക്കറ്റിൽ 'ലെറ്റ്സ്​ കണക്ട്' പ്രമോഷന് തുടക്കം

text_fields
bookmark_border
ലുലു ഹൈപർമാർക്കറ്റിൽ ലെറ്റ്സ്​ കണക്ട് പ്രമോഷന് തുടക്കം
cancel
camera_alt

ലുലു ഹൈപർമാർക്കറ്റുകളിലെ ‘ലെറ്റ്സ്​ കണക്ട്’ പ്രമോഷൻ റീജനൽ മാനേജർ ഷാനവാസ്​ പി.എം ഉദ്ഘാടനം ചെയ്യുന്നു

ദോഹ: ലുലു ഹൈപർമാർക്കറ്റി​െൻറ ഏറെ ജനപ്രിയ പ്രമോഷൻ കാമ്പയിനായ 'ലെറ്റ്സ്​ കണക്ട്' പ്രമോഷന് തുടക്കം. ലുലു ഹൈപർമാർക്കറ്റ് ഡി–റിങ് റോഡ് ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ റീജനൽ മാനേജർ ഷാനവാസ്​ പി.എം ഉദ്ഘാടനം ചെയ്തു. മാനേജ്മെൻറ് പ്രതിനിധികളും ഉന്നത വ്യക്തികളും പങ്കെടുത്തു.

ഖത്തറിലെ ലുലു ഹൈപർമാർക്കറ്റ് ശാഖകളിൽ ജൂലൈ മൂന്നു വരെ പ്രമോഷൻ തുടരും. കാമ്പയി​െൻറ ഭാഗമായി പ്രമുഖ ബ്രാൻഡുകളുടെ സ്​മാർട്ട് ഫോണുകളും മൊബൈൽ അക്സസറീസുകളും മികച്ച ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ബ്രാൻഡുകളുടെ ഏറ്റവും പുതിയ മോഡൽ മൊബൈൽ ഫോണുകളും പ്രമോഷനിൽ വിൽപനക്കെത്തും.

'സാങ്കേതികവിദ്യ ഏറ്റവും വേഗത്തിലാണ് മാറിക്കൊണ്ടിരിക്കുന്നത്. കണക്ടിവിറ്റിക്ക് ഇതിനു മുമ്പ് ഇത്ര പ്രാധാന്യം നൽകപ്പെട്ടിരുന്നില്ല.'ലെറ്റ്സ്​ കണക്ട്' പ്രമോഷനിലൂടെ ഏറ്റവും ആധുനികമായ സ്​മാർട്ട് ഉപകരണങ്ങളും പേഴ്സനൽ സാങ്കേതികവിദ്യകളുമാണ് ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നതെന്ന്​ റീജനൽ മാനേജർ ഷാനവാസ്​ പി.എം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Launch of 'Let's Connect' promotion at Lulu Hypermarket
Next Story