ലാദിഖിയ്യ കാട്ടുതീ; ഖത്തർ രക്ഷാപ്രവർത്തക സംഘം സിറിയയിൽ
text_fieldsദോഹ: കാട്ടുതീ പടർന്ന് വ്യാപക നാശമുണ്ടായ ലാദിഖിയ്യ പ്രദേശത്ത് അടിയന്തര സഹായത്തിനായി ഖത്തർ ആഭ്യന്തര സുരക്ഷാ സേനയുടെ (ലഖ്വിയ) ഇന്റർനാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ സംഘം സിറിയയിലെത്തി.ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുടെ നിർദേശപ്രകാരമാണ് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി സംഘം സിറിയയിലെത്തിയത്.ലാദിഖിയ്യ പ്രദേശത്തെ പടർന്നുപിടിച്ച തീ നിയന്ത്രണവിധേയമാക്കാനും മറ്റു സഹായ പ്രവർത്തനങ്ങളിലും സംഘം പങ്കുചേരും.അടിയന്തര സാഹചര്യങ്ങളിലും ദുരന്തങ്ങളിലും സിറിയൻ ജനതക്ക് ഉടനടി പിന്തുണ നൽകുന്നതിന് ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നതിന്റെ ഉദാഹരണമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

