വൻ ലഹരിക്കടത്ത് പിടികൂടി
text_fieldsഹമദ് വിമാനത്താവളത്തിലെ യാത്രക്കാരനിൽനിന്ന് ലഹരി പിടികൂടുന്നതിന്റെ
ദൃശ്യങ്ങൾ
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയെത്തിയ യാത്രക്കാരനിൽനിന്ന് വൻ ലഹരിശേഖരം പിടികൂടി. ഒരു കിലോഗ്രാം ഹെറോയിനും ആറ് കിലോഗ്രാം ഹാഷിഷുമാണ് യാത്രക്കാരന്റെ ലഗേജിൽനിന്ന് ഖത്തർ കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തത്. സംശയം തോന്നിയ യാത്രക്കാരന്റെ ലഗേജ് പരിശോധിച്ചപ്പോഴാണ് ലഹരി കണ്ടെത്തിയത്.
ട്രോളി ബാഗിനുള്ളിലായി കൊണ്ടുവന്ന വാഹന സ്പെയർ പാർട്സിനുള്ളിലായി ഒളിപ്പിച്ചു കടത്തിയ നിലയിലായിരുന്നു ലഹരിവസ്തുക്കൾ. ലഹരിക്കടത്തിനും ഉപയോഗത്തിനുമെതിരെ ശക്തമായ നിയമങ്ങളുള്ള രാജ്യമാണ് ഖത്തർ. ലഹരി കടത്ത് തടയുന്നതിനായി അത്യാധുനിക പരിശോധന സംവിധാനങ്ങളാണ് ഹമദ് വിമാനത്താവളം ഉൾപ്പെടെ ഉപയോഗിക്കുന്നത്.

