വൻതോതിൽ പുകയില പിടികൂടി
text_fieldsഹമദ് തുറമുഖത്ത് പിടികൂടിയ പുകയില ഉൽപന്നങ്ങൾ
ദോഹ: ഹമദ് തുറമുഖത്തെത്തിയ കണ്ടെയ്നറിൽനിന്നും വൻതോതിൽ പുകയില ഉൽപന്നങ്ങൾ പിടികൂടി ഖത്തർ കസ്റ്റംസ് വിഭാഗം. 1790 കിലോയോളം നിരോധിത പുകയിലയാണ് കണ്ടെയ്നറിൽനിന്നും അധികൃതർ പിടിച്ചെടുത്തത്. തെര്‍മല്‍ ഇന്സുലേറ്റേഴ്സുമായെത്തിയ കണ്ടെയ്നറില്‍ സംശയം തോന്നിയതോടെ അധികൃതര്‍ കൂടുതല്‍ പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് നിരോധിത പുകയില ഉല്പന്നമായ തമ്പാക്ക് ഒളിപ്പിച്ച് കടത്താനുള്ള ശ്രമം കണ്ടെത്തിയത്.
ഇന്സുലേറ്ററിനുള്ളില് ഒളിപ്പിച്ച നിലയിയിലായിരുന്നു തമ്പാക്ക് പാക്കറ്റുകള്‍. പരിശോധന നടത്തുന്നതിന്റെയും പിടികൂടുന്നതിന്റെയും ദൃശ്യങ്ങൾ അധികൃതർ സമൂഹമാധ്യമ പേജ് വഴി പങ്കുവെച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

