ഭാഷാസമര അനുസ്മരണ സംഗമം: പി.കെ. ഫിറോസ്, ഫരീദ് റഹ്മാനി പങ്കെടുക്കും
text_fieldsദോഹ: കെ.എം.സി.സി. ഖത്തർ വണ്ടൂർ മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ ഭാഷാസമര അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ ആറിന് വൈകുന്നേരം ഏഴിന് തുമാമ കെ.എം.സി.സി ഹാളിൽ നടക്കുന്ന സംഗമത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, ഫരീദ് റഹ്മാനി കാളികാവ് എന്നിവർ അതിഥികളായെത്തും. കെ.എം.സി.സി. ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്യും.
കെ.എം.സി.സി ഖത്തർ സ്റ്റേറ്റ്, ജില്ല, മണ്ഡലം നേതാക്കൾ പങ്കെടുക്കും.അറബിഭാഷ സംരക്ഷണത്തിനു വേണ്ടി മുസ്ലിം യൂത്ത് ലീഗ് നടത്തിയ ഭാഷാസമരത്തിൽ രക്തസാക്ഷികളായ മജീദ് , റഹ്മാൻ, കുഞ്ഞിപ്പ എന്നിവരുടെ ത്യാഗങ്ങൾ അനുസ്മരിക്കും. വണ്ടൂർ മണ്ഡലത്തിൽ കുഞ്ഞിപ്പയുടെ ജന്മദേശമായ കാളികാവിൽ ഭാഷാസമര സ്മാരക സൗധം നാടിന് സമർപ്പിക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
