Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവി​ക​സ​ന​വ​ഴി​യി​ൽ ത​ല...

വി​ക​സ​ന​വ​ഴി​യി​ൽ ത​ല ഉ​യ​ർ​ത്തി ലാ​​ൻ​റ്​​മാ​ർ​ക്ക്​ ഇ​ൻ​റ​ർ​ചേ​ഞ്ച്

text_fields
bookmark_border
വി​ക​സ​ന​വ​ഴി​യി​ൽ ത​ല ഉ​യ​ർ​ത്തി ലാ​​ൻ​റ്​​മാ​ർ​ക്ക്​ ഇ​ൻ​റ​ർ​ചേ​ഞ്ച്
cancel
camera_alt

ഉം ​ല​ഖ്ബ ഇ​ൻ​റ​ർ​ചെ​യ്ഞ്ചി​ൻെ​റ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു

ദോ​​ഹ: സ​​ബാ​​ഹ് അ​​ല്‍അ​​ഹ്​​മ​​ദ് ഇ​​ട​​നാ​​ഴി പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യ ഉം ​​ലെ​​ഖ്ബ ഇ​​ൻ​റ​​ർ​ചെ​യ്​​​ഞ്ച്, ലാ​​ൻ​ഡ്​​മാ​ർ​ക്ക്​ ഇ​ൻ​റ​ർ​ചേ​ഞ്ച്​​ എ​ന്നും അ​റി​യ​പ്പെ​ടു​ന്നു. ഖ​​ത്ത​​റി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഇ​​ൻ​റ​​ർ​ചെ​യ്​​ഞ്ചാ​ണി​ത്. വി​​സ്തൃ​​ത​​വും സു​​പ്ര​​ധാ​​ന​​വു​​മാ​​യ ഇ​​ൻ​റ​​ർ​ചെ​യ്​​​​ഞ്ചി​​െൻറ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ള്‍ ഇ​തി​ന​കം തു​​റ​​ന്നി​ട്ടു​ണ്ട്. ഇ​​ൻ​റ​​ർ​ചെ​യ്​​​ഞ്ച് ഇ​​വി​​ട​​ത്തെ ഗ​​താ​​ഗ​​തം ഗ​​ണ്യ​​മാ​​യി മെ​​ച്ച​​പ്പെ​​ടു​ത്തും. ഗ​​താ​​ഗ​​ത യാ​​ത്രാ​സ​​മ​​യ​​ത്തി​​ല്‍ 70 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം കു​​റ​​ക്കാ​​നും ഇ​​തി​​ലൂ​​ടെ സാ​​ധി​​ക്കും. ഇ​​ത് ദോ​​ഹ എ​​ക്സ്പ്ര​​സ് ഹൈ​​വേ​​യി​​ലെ സ​​മ്മ​​ർ​ദം കു​​റ​​ക്കും.

പ്ര​​ത്യേ​​കി​​ച്ചും ഇ​​മി​​ഗ്രേ​​ഷ​​ന്‍, അ​​ല്‍ദു​​ഹൈ​​ല്‍ ഇ​​ൻ​റ​ര്‍സെ​​ക്​​ഷ​​നു​​ക​​ള്‍ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന അ​​ല്‍ഗ​​രാ​​ഫ ഇ​​ൻ​റ​​ര്‍ചേ​​യ്​​ഞ്ചി​​ലെ തി​​ര​​ക്ക് കു​​റ​​ക്കാ​​നാ​​കും. ദോ​​ഹ കോ​​ര്‍ണി​​ഷ്, മാ​​ര്‍ഖി​​യ, മ​​ദീ​​ന​​ത്ത് ഖ​​ലീ​​ഫ, ദു​​ഹൈ​​ല്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍നി​​ന്നും അ​​ല്‍ശ​​മാ​​ല്‍ റോ​​ഡ്, സ​​ബാ​​ഹ് അ​​ല്‍അ​​ഹ​്​​മ​ദ് ഇ​​ട​​നാ​​ഴി, അ​​ല്‍ഗ​​റാ​​ഫ, ഗ​​ര്‍റാ​​ഫ​​ത്ത് അ​​ല്‍ റ​​യ്യാ​​ന്‍ എ​​ന്നീ ദി​​ശ​​ക​​ളി​​ലൂ​​ടെ അ​​ല്‍ലു​​ഖ്ത, അ​​ല്‍റ​​യ്യാ​​ന്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള ഗ​​താ​​ഗ​​ത​​ത്തി​​നും ഇ​​ൻ​റ​​ർ​ചെ​യ്​​​ഞ്ച് സ​​ഹാ​​യി​​ക്കും. 11 കി​​ലോ​​മീ​​റ്റ​​ര്‍ ദൈ​​ര്‍ഘ്യ​​മു​​ള്ള ​ഇ​​ൻ​റ​ർ​ചെ​യ്​​​ഞ്ച് ഖ​​ത്ത​​റി​​ലെ ഏ​​റ്റ​​വും നീ​ള​മേ​​റി​​യ​​താ​​ണ്. നാ​​ല് ലെ​​വ​​ലു​​ക​​ളു​​ള്ള ഇ​​ൻ​റ​​ർ​ചെ​യ്​​​ഞ്ച് ഖ​​ത്ത​​റി​​ലെ ആ​​ദ്യ​​ത്തേ​​താ​​ണെ​​ന്ന പ്ര​​ത്യേ​​ക​​ത​​യു​​മു​​ണ്ട്.

ഒ​​മ്പ​​തു പാ​​ല​​ങ്ങ​​ളാ​​ണ് പ​​ദ്ധ​​തി​​യി​​ലു​​ള്ള​​ത്. എ​​ല്ലാ ദി​​ശ​​ക​​ളി​​ലേ​​ക്കും ഗ​​താ​​ഗ​​തം സു​​ഗ​​മ​​മാ​​ക്കു​​ന്ന​​താ​​ണി​ത്. മ​​ണി​​ക്കൂ​​റി​​ല്‍ 20,000ത്തി​ല​​ധി​​കം വാ​​ഹ​​ന​​ങ്ങ​​ളെ ഉ​​ള്‍ക്കൊ​​ള്ളാ​​ന്‍ സാ​​ധി​​ക്കും. ഒ​​മ്പ​​ത് പാ​​ല​​ങ്ങ​​ളി​​ല്‍ അ​​ഞ്ചെ​​ണ്ണ​​ത്തി​​ന് ഒ​​രു ദി​​ശ​​യി​​ല്‍ ര​​ണ്ട് പാ​​ത​​ക​​ളു​​ണ്ട്. ശേ​​ഷി​​ക്കു​​ന്ന പാ​​ല​​ങ്ങ​​ള്‍ക്ക് ഒ​​രു ദി​​ശ​​യി​​ല്‍ ഒ​​രു പാ​​ത​​യു​​മാ​​ണു​​ള്ള​​ത്.

അ​​ല്‍മ​​ര്‍ഖി​​യ സ്ട്രീ​​റ്റി​​നും സ​​ബാ​​ഹ് അ​​ല്‍അ​​ഹ​്​​മ​ദ് ഇ​​ട​​നാ​​ഴി​​ക്കും ഇ​​ട​​യി​​ല്‍ 700 മീ​​റ്റ​​ര്‍ നീ​​ള​​മു​​ള്ള അ​​ടി​​പ്പാ​​ത ഉ​​ള്‍ക്കൊ​​ള്ളു​​ന്ന​​താ​​ണ് പു​​തി​​യ ജ​ങ്​​ഷ​​ന്‍. ലാ​​ൻ​ഡ്​​​മാ​​ര്‍ക്ക്, എ​​സ്ദാ​​ന്‍ മാ​​ളു​​ക​​ളോ​​ടു ചേ​​ര്‍ന്നു​​ള്ള ര​​ണ്ട് ലൂ​​പ്​ ബ്രി​​ഡ്ജു​​ക​​ളോ​​ടെ​​യു​​ള്ള ഗ്രൗ​​ണ്ട് ലെ​​വ​​ല്‍, സ​​ബാ​​ഹ് അ​​ല്‍അ​​ഹ​്​​മ​​ദ് ഇ​​ട​​നാ​​ഴി​​യെ അ​​ല്‍ശ​​മാ​​ല്‍ റോ​​ഡി​​ലേ​​ക്ക് ബ​​ന്ധി​​പ്പി​​ക്കു​​ന്ന നാ​​ലു പാ​​ല​​ങ്ങ​​ള്‍ എ​​ന്നി​​വ​​യും പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​ണ്.

അ​​ല്‍ശ​​മാ​​ല്‍ റോ​​ഡി​​ലേ​​ക്കും പു​​റ​​ത്തേ​​ക്കും സു​​ഗ​​മ​​മാ​​യ ഗ​​താ​​ഗ​​തം ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​ന് മൂ​​ന്നു പാ​​ല​​ങ്ങ​​ളും പ​​ദ്ധ​​തി​​യി​​ല്‍ ഉ​​ള്‍പ്പെ​​ടു​​ന്നു. അ​​ല്‍ഗ​​റാ​​ഫ​​യെ ദോ​​ഹ​​യി​​ലേ​​ക്കും അ​​ല്‍ശ​​മാ​​ല്‍ റോ​​ഡി​​നെ സ​​ബാ​​ഹ് അ​​ല്‍അ​​ഹ​്​​മ​ദ് ഇ​​ട​​നാ​​ഴി​​യു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കു​​ന്ന​​താ​​ണ് ഈ ​​പാ​​ല​​ങ്ങ​​ള്‍.

സം​​യോ​​ജി​​ത കു​​ടി​​വെ​​ള്ള ശൃം​​ഖ​​ല, വൈ​​ദ്യു​​തി ജ​​ല ശു​​ദ്ധീ​​ക​​ര​​ണ ലൈ​​നു​​ക​​ള്‍, സം​​യോ​​ജി​​ത മ​​ഴ​​വെ​​ള്ള സ​​ര്‍വി​​സ് വാ​​ട്ട​​ര്‍ ഡ്രെ​​യി​​നേ​​ജ്, മ​​ലി​​ന​​ജ​​ല ഡ്രെ​​യി​​നേ​​ജ് ശൃം​​ഖ​​ല, വി​​വി​​ധ ആ​​ശ​​യ​​വി​​നി​​മ​​യ ശൃം​​ഖ​​ല​​ക​​ളും ഫൈ​​ബ​​ര്‍ ഒ​​പ്റ്റി​​ക്സും വി​​ക​​സി​​പ്പി​​ക്ക​​ല്‍ എ​​ന്നി​​വ​​യെ​​ല്ലാം പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​ണ്. കൂ​​ടാ​​തെ, ഇ​​ൻ​റ​​ര്‍ചെ​യ്​​​ഞ്ചി​​ല്‍ അ​​ത്യാ​​ധു​​നി​​ക ഇ​​ൻ​റ​ലി​​ജ​​ൻ​റ്​ ഗ​​താ​​ഗ​​ത സം​​വി​​ധാ​​ന​​വും ഉ​​ള്‍പ്പെ​​ടും. നി​​രീ​​ക്ഷ​​ണ കാ​​മ​​റ​​ക​​ള്‍, വാ​​ഹ​​ന ന​​മ്പ​​ര്‍ മോ​​ണി​​റ്റ​​ര്‍, വാ​​ഹ​​ന വ​​ര്‍ഗീ​​ക​​ര​​ണം, അ​​ടി​​യ​​ന്ത​​ര ഗ​​താ​​ഗ​​ത സം​​വി​​ധാ​​നം എ​​ന്നി​​വ​​യെ​​ല്ലാം ഇ​​ൻ​റ​​ലി​​ജ​​ൻ​റ്​ സം​​വി​​ധാ​​ന​​ത്തി​​െൻറ ഭാ​​ഗ​​മാ​​ണ്. ഈ ​​സം​​വി​​ധാ​​നം ഖ​​ത്ത​​റി​​ലെ ഗ​​താ​​ഗ​​ത​​ത്തി​​ന് സു​​പ്ര​​ധാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളും നി​​യ​​ന്ത്ര​​ണ​​വും ന​​ല്‍കും.

അ​​ല്‍ശ​​മാ​​ല്‍ റോ​​ഡി​​െൻറ ഏ​​റ്റ​​വും തി​​ര​​ക്കേ​​റി​​യ ഭാ​​ഗ​​മാ​​യ​​തി​​നാ​​ലും വ​​ലി​​യ ഷോ​​പ്പി​​ങ്സെ​​ൻ​റ​​റു​​ക​​ളു​​ള്ള​​തി​​നാ​​ലും ഉം ​​ലെ​​ഖ്ബ ഇ​​ൻ​റ​​ര്‍ചേ​​ഞ്ചി​​െൻറ നി​​ര്‍മ്മാ​​ണ​​ത്തി​​ല്‍ നി​​ര​​വ​​ധി വെ​​ല്ലു​​വി​​ളി​​ക​​ളെ അ​​ഭി​​മു​​ഖീ​​ക​​രി​​ക്കേ​​ണ്ടി​​വ​​ന്നി​​രു​​ന്നു. ശ​​മാ​​ല്‍ റോ​​ഡി​​ലെ ഗ​​താ​​ഗ​​ത​​ത്തി​​ന് ത​​ട​​സ്സ​​മു​​ണ്ടാ​​കാ​​ത്ത​​വി​​ധ​​ത്തി​​ല്‍ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് ഒ​​ഴി​​വാ​​ക്കു​​ന്ന വി​​ധ​​ത്തി​​ലാ​​ണ് നി​​ര്‍മാ​​ണ​​പ്ര​​വൃ​ത്തി​ക​ൾ.

ഖ​​ത്ത​​റി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര​​മേ​​റി​​യ ര​​ണ്ടാ​​മ​​ത്തെ ഇ​​ൻ​റ​​ർ​ചെ​യ്​​​ഞ്ച് കൂ​​ടി​​യാ​​ണ്​ ഉം ​​ലെ​​ഖ്ബ. ജി​​റി​​ങ് റോ​​ഡി​​ലെ ഉം​​ബി​​ഷ​​ര്‍ ഇ​​ൻ​റ​ർ​ചെ​യ്​​​ഞ്ചാ​​ണ് ഏ​​റ്റ​​വും ഉ​​യ​​ര​​മേ​​റി​​യ​​ത്. 36 മീ​​റ്റ​​റാ​​ണ് ഈ ​​ഇ​​ൻ​റ​​ര്‍ചെ​യ്​​​ഞ്ചി​െൻറ ഉ​​യ​​രം. ത​​ന്ത്ര​​പ്ര​​ധാ​​ന​​മാ​​യ സ്ഥ​​ല​​ത്ത് സ്ഥി​​തി ചെ​​യ്യു​​ന്ന​​തി​​നാ​​ല്‍ ഉം​​ലെ​​ഖ്ബ ഇ​​ൻ​റ​​ർ​ചെ​യ്​​​ഞ്ച് ദോ​​ഹ​​യു​​ടെ വ​​ട​​ക്ക​​ന്‍ ക​​വാ​​ട​​മെ​​ന്നും വി​​ത​​ര​​ണ​​കേ​​ന്ദ്ര​​മെ​​ന്നും അ​​റി​​യ​​പ്പെ​​ടു​​ന്നു. ദോ​​ഹ എ​​ക്സ്പ്ര​​സ് വേ, ​​അ​​ല്‍ മ​​ര്‍ഖി​​യ സ്ട്രീ​​റ്റ്, സ​​ബാ​​ഹ് അ​​ല്‍അ​​ഹ​്​​മ​​ദ് ഇ​​ട​​നാ​​ഴി എ​​ന്നി​​വ​​യു​​മാ​​യി അ​​ല്‍ശ​​മാ​​ല്‍ റോ​​ഡി​​നെ വി​​ഭ​​ജി​​ക്കു​​ന്ന സു​​പ്ര​​ധാ​​ന സ്ഥ​​ല​​ത്താ​​ണ് ഇ​​ൻ​റ​​ർ​ചെ​യ്​​​ഞ്ച് ഉ​ള്ള​​ത്. മാ​​ത്ര​​മ​​ല്ല ജ​​ന​​സാ​​ന്ദ്ര​​ത​​യേ​​റി​​യ സ്ഥ​​ല​​മാ​ണ്​ എ​ന്ന​തും പ്രാ​​ധാ​​ന്യം വ​​ര്‍ധി​​പ്പി​​ക്കു​​ന്നു.

കാ​​ര്യ​​ക്ഷ​​മ​​മാ​​യ വാ​​ണി​​ജ്യ​​പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍, വി​​വി​​ധ സ​​ര്‍ക്കാ​​ര്‍ ഓ​​ഫി​സു​​ക​​ള്‍, വി​​ദ്യാ​​ഭ്യാ​​സ, ആ​​രോ​​ഗ്യ​​കേ​​ന്ദ്ര​​ങ്ങ​​ള്‍, വാ​​ണി​​ജ്യ​​വി​​പ​​ണി​​ക​​ള്‍ എ​​ന്നി​​വ​​യെ​​ല്ലാം ഇ​​വി​​ടെ​​യു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Landmark
News Summary - Landmark Interchange for Raising the Rise in Development
Next Story