Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right"ലാ​ലി​സം' ഐ​.സി​.സി...

"ലാ​ലി​സം' ഐ​.സി​.സി വെ​നസ്​ഡേ ഫി​യ​സ്റ്റ

text_fields
bookmark_border
ലാ​ലി​സം ഐ​.സി​.സി വെ​നസ്​ഡേ ഫി​യ​സ്റ്റ
cancel

ദോ​ഹ: ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്റ​റും മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സ്‌ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ ക​മ്മി​റ്റി​യും ചേ​ർ​ന്നൊ​രു​ക്കി​യ “ലാ​ലി​സം” വെ​നസ്​ഡേ ഫി​യ​സ്റ്റ ജ​ന​ശ്ര​ദ്ധ നേ​ടി. മോ​ഹ​ൻ​ലാ​ലി​ന്റെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ഐ.​സി.​സി അ​ശോ​ക ഹാ​ളി​ൽ വ​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഐ.​സി.​സി പ്ര​സി​ഡ​ന്റ് മ​ണി​ക​ണ്ഠ​ൻ, സെ​ക്ര​ട്ട​റി എ​ബ്ര​ഹാം ജോ​സ​ഫ്, ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ൾ, മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സ്‌ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, മ​റ്റ് സാ​മൂ​ഹി​ക, സാം​സ്കാ​രി​ക നേ​താ​ക്ക​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മോ​ഹ​ൻ​ലാ​ൽ സി​നി​മ​യി​ലെ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പാ​ട്ടു​ക​ൾ കോ​ർ​ത്തി​ണ​ക്കി മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സ്‌ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളും ദോ​ഹ​യി​ലെ പ്ര​ശ​സ്ത ക​ലാ​കാ​രും അ​വ​ത​രി​പ്പി​ച്ച പ​രി​പാ​ടി​ക​ൾ സ​ദ​സ്സി​നെ ആ​വേ​ശ​ഭ​രി​ത​മാ​ക്കി. കേ​ക്ക് മു​റി​ച്ചു മ​ധു​രം പ​ങ്കു​വ​ച്ചു സ​ന്ദ​ർ​ശ​ക​ർ പ​ങ്കെ​ടു​ത്തു. ‘ഇ​ന്റ​ർ​നാ​ഷ​ണ​ൽ നേ​ഴ്സ​സ് ഡേ’ ​യോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ അ​സോ​സി​യേ​ഷ​നി​ലെ ന​ഴ്സു​മാ​രെ​യും ‘യൂ​ണീ​ക്’ ന​ഴ്സി​ങ് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളെ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.

മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സ്‌ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് ദീ​പ​ക്, സെ​ക്ര​ട്ട​റി അ​ഖി​ൽ, അ​ഡ്വൈ​സ​ർ മി​നി ബെ​ന്നി, പ്രോ​ഗ്രാം ഹെ​ഡ് വി​മ​ൽ കു​മാ​ർ, ക​ൾ​ച്ച​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ ന​ന്ദ​കു​മാ​ർ, മ​റ്റു എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​ക്ബ​ർ അ​ലി, മ​ഞ്ജു മ​നോ​ജ്, ശാ​ന്തി എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsdohaqatar​'Wednesday Fiesta'ICC Fest
News Summary - "Lalism" ICC Wednesday Fiesta
Next Story