യു.എസിലെ റാവൻസ് ചലഞ്ച് പരിശീലനത്തിൽ ലഖ്വിയയും
text_fieldsയു.എസിലെ റാവൻസ് ചലഞ്ച് പരിശീലനത്തിൽ നിരീക്ഷകരായി ലഖ്വിയയും പങ്കാളികളായപ്പോൾ
ദോഹ: സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലും നിർവീര്യമാക്കുന്നതിലും വൈദഗ്ധ്യം നൽകുന്നതിനായി അമേരിക്കയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര പരിശീലന അഭ്യാസമായ 'റാവൻസ് ചാലഞ്ചിൽ' ഖത്തറിന്റെ ആഭ്യന്തര സുരക്ഷാ സേനയായ 'ലഖ്വിയ' പങ്കെടുത്തു. പരിശീലന പരിപാടിയിൽ നിരീക്ഷകരായാണ് ലഖ്വിയ അംഗങ്ങൾ പങ്കാളികളായത്. യു.എസിലെ മസാച്യുസെറ്റ്സിലുള്ള ഫോർട്ട് ഡെവൻസിൽ നടന്ന പരിശീലനത്തിൽ യു.എസ് ഫെഡറൽ ഏജൻസികൾ, പ്രാദേശിക സുരക്ഷാ വിഭാഗങ്ങൾ, വിവിധ അന്താരാഷ്ട്ര ഏജൻസികൾ എന്നിവയിൽ നിന്നുള്ള സുരക്ഷാ വിദഗ്ധരും പ്രത്യേക സേനാ വിഭാഗങ്ങളും അണിനിരന്നു.
സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കുന്നതിൽ വൈദഗ്ധ്യം നേടുന്നതിനും മികച്ച രീതികൾ കൈമാറുന്നതിനും പ്രൊഫഷണൽ സഹകരണം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പരിശീലനത്തിൽ, യഥാർഥ സുരക്ഷാ ഭീഷണികൾക്ക് സമാനമായ അന്തരീക്ഷം കൃത്രിമമായി സൃഷ്ടിച്ച് സുരക്ഷാസേനകൾ പ്രതിരോധ രീതികൾ നേരിട്ട് പരീക്ഷിക്കുന്നു. വിവിധ സുരക്ഷാ ഏജൻസികളുമായുള്ള പ്രൊഫഷണൽ ബന്ധവും സാങ്കേതിക വിജ്ഞാന കൈമാറ്റവും സംയുക്ത പരിശീലനത്തിലൂടെ സാധിക്കും. അമേരിക്കയിൽ വർഷം തോറും നടക്കാറുള്ള ഏറ്റവും പ്രധാനപ്പെട്ട സ്ഫോടകവസ്തു നിർവീര്യമാക്കൽ പരിശീലനങ്ങളിലൊന്നാണ് 'റാവൻസ് ചാലഞ്ച്'. ആഗോളതലത്തിലെ മികച്ച സുരക്ഷാ മാതൃകകൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ലഖ്വിയ പരിശീലനത്തിൽ പങ്കാളികളായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

